TRENDING:

ബോസുമായി 'എല്ലാ കാര്യ'ത്തിലും നല്ല പോലെ സഹകരിക്കണം; ജോലി തേടിയെത്തിയ യുവതിയോട് മാനേജർ

Last Updated:

ജോലിയ്ക്ക് അപേക്ഷിക്കവെ മാനേജരില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് പാകിസ്ഥാൻ യുവതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോലിയ്ക്ക് അപേക്ഷിക്കവെ മാനേജരില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് പാകിസ്ഥാൻ യുവതി. അഥീന ഹിരയാണ് മാനേജരില്‍ നിന്ന് തനിക്ക് ലഭിച്ച നിര്‍ദേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
advertisement

'' ഒരു സ്ത്രീയായി പാകിസ്ഥാനില്‍ ജീവിക്കുകയെന്നത് കഠിനമാണ്. ഇന്‍ഡീഡ് വെബ്‌സൈറ്റ് വഴി ഞാനൊരു ജോലിയ്ക്ക് അപേക്ഷിച്ചിരുന്നു. ബിരുദം കഴിഞ്ഞിറങ്ങിയവര്‍ക്കുള്ള ജോലിയായിരുന്നു അത്. എന്നാല്‍ എനിക്ക് മറുപടിയായി കിട്ടിയത് ഈ മെസ്സേജാണ്. എനിക്ക് വിശ്വസിക്കാനാകുന്നില്ല. എത്ര പെണ്‍കുട്ടികളെ അവര്‍ ഇതുപോലെ ഉപയോഗിച്ചുകാണുമെന്ന് ആര്‍ക്കറിയാം,'' ഹിര പറഞ്ഞു.

ബോസുമായി എല്ലാ കാര്യത്തിലും സഹകരിക്കാന്‍ നിങ്ങള്‍ തയ്യാറായിരിക്കണമെന്നാണ്  മാനേജര്‍ ഹിരയ്ക്ക് അയച്ച മെസ്സേജ്. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഹിര ചോദിച്ചിരുന്നു. അതിന് മറുപടിയായി ബോസിനോടൊപ്പം ക്വാളിറ്റി ടൈം ചെലവഴിക്കണമെന്നായിരുന്നു മാനേജര്‍ പറഞ്ഞത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും ഹിര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

മറ്റൊരു ചാറ്റില്‍ സദ്ദാം ബുക്കാരി എന്ന മാനേജര്‍ ഹിര ചെയ്യേണ്ട ജോലികളെപ്പറ്റി വിവരിക്കുന്നുണ്ട്. ബോസിന്റെ മീറ്റിംഗ്, യാത്ര, കോളുകള്‍, എന്നിവ മാനേജ് ചെയ്യണമെന്നും,ബോസിന്റെ ചില പ്രത്യേകവും വ്യക്തിപരവുമായി ജോലികള്‍ നിര്‍വ്വഹിക്കണമെന്നും ഇയാള്‍ ചാറ്റില്‍ ഹിരയോട് പറയുന്നു.

advertisement

ഈ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടാണ് ഹിര ജൂലൈ 23ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിരവധി പേരാണ് ഹിരയ്ക്ക് പിന്തുണയുമായി എത്തിയത്. ഇത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ചിലര്‍ കമന്റ് ചെയ്തു.

ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കണമെന്നും അതിലൂടെ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സാധിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇത്തരം ജോലികള്‍ വേണ്ടെന്ന് വെയ്ക്കണമെന്നും ഇതേപ്പറ്റി പുറംലോകത്ത് അറിയിക്കാന്‍ തീരുമാനിച്ചത് നന്നായി എന്നും ചിലര്‍ കമന്റ് ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'' ഇത്തരം തൊഴില്‍ദായകരുടെ മുഖം വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിച്ചത് നന്നായി. പാകിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ മൂന്നാം ലോക രാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ പലപ്പോഴും ഇതിന് മുതിരാറില്ല. പണം വാഗ്ദാനം ചെയ്ത് ഇത്തരം ചൂഷണം ചെയ്യുന്നവരുടെ മുഖംമൂടി പൊതുമധ്യത്തിലിട്ട് വലിച്ചുകീറാന്‍ പെണ്‍കുട്ടികള്‍ പേടിക്കേണ്ടതില്ല. നിങ്ങള്‍ നിശബ്ദരായി ഇരിക്കരുത്,'' മറ്റൊരാള്‍ കമന്റ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബോസുമായി 'എല്ലാ കാര്യ'ത്തിലും നല്ല പോലെ സഹകരിക്കണം; ജോലി തേടിയെത്തിയ യുവതിയോട് മാനേജർ
Open in App
Home
Video
Impact Shorts
Web Stories