ഒരു ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും, 2021ൽ 'കടൈസി വിവസായി (Kadaisi Vivasayi) എന്ന ചിത്രത്തിന് മണികണ്ഠൻ നേടിയ ദേശീയ പുരസ്കാരത്തിന്റെ മെഡലുമാണ് കള്ളൻമാർ മോഷ്ടിച്ചത്.
എന്നാൽ മോഷണം കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം, മോഷ്ടാക്കൾ ദേശീയ പുരസ്കാര മെഡൽ മാത്രം തിരിച്ചു നൽകിയിരിക്കുകയാണ്. മണികണ്ഠന്റെ വീടിനു മുന്നിൽ ക്യാരി ബാഗിൽ ഉപേക്ഷിച്ച നിലയിലാണ് മെഡൽ കണ്ടെത്തിയത്. ഇതോടൊപ്പം ഒരു ക്ഷമാപണക്കുറിപ്പും കള്ളൻമാർ ബാഗിൽ വെച്ചിരുന്നു. ''സർ, ഞങ്ങളോട് ക്ഷമിക്കൂ. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളുടേതു മാത്രമാണ്'', എന്നാണ് ക്ഷമാപണക്കുറിപ്പിൽ എഴുതിയിരുന്നത്.
advertisement
ദേശീയപുരസ്കാര മെഡൽ തിരികെ നൽകിയെങ്കിലും മണികണ്ഠന്റെ വീട്ടിൽ നിന്നും മോഷണം പോയ പണവും സ്വർണവും കള്ളൻമാർ തിരികെ കൊടുത്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
മണികണ്ഠൻ സംവിധാനം ചെയ്ത 'കടൈസി വിവസായി' എന്ന സിനിമയാണ് മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയത്. ഇപ്പോൾ, വിജയ് സേതുപതിയെ നായകനാക്കി, ഡിസ്നിഹോട്ട്‌സ്റ്റാറിനായി ഒരു വെബ് സീരീസ് സംവിധാനം ചെയ്യുകയാണ് അദ്ദേഹം.