ഒരു അഭിമുഖത്തിനിടെയാണ് മമ്മൂട്ടി നായകനായെത്തിയ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് മഞ്ജു പത്രോസ് പറഞ്ഞത്. ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രം ഇഷ്ടത്തോടെ ചിത്രമല്ലെന്നാണ് നടി പറയുന്നത്. ഒരുപാട് സങ്കടപെട്ട് കരഞ്ഞിട്ടാണ് സിനിമയിൽ അഭിനയിച്ചതെന്നാണ് മഞ്ജു പറയുന്നത്. ആ സിനിമയിലെ കോസ്റ്റ്യൂം ഒട്ടും ഓക്കെ ആയിരുന്നില്ലെന്നാണ് നടിയുടെ വാക്കുകൾ. സിനിമയിലേക്ക് വന്ന സമയത്താണ് ഉട്ടോപ്യയിലെ രാജാവ് ചെയ്യുന്നത്. സിനിമയുടെ കഥ കേൾക്കാൻ കാക്കനാട് ഒരു സ്ഥലത്തായിരുന്നു സുനിച്ചനുമായി ചെല്ലുന്നതെന്നാണ് മഞ്ജു പറഞ്ഞത്.
advertisement
അന്ന് ഞാൻ കഥാപാത്രം ചോദിക്കുന്നതിന് മുമ്പ് കോസ്റ്റ്യൂം എന്താണെന്നായിരുന്നു. കാരണം അത്രയൊന്നും ധെെര്യം എനിക്കന്ന് വന്നിട്ടില്ലായിരുന്നു. ഇന്ന് ചിലപ്പോൾ അത് ചെയ്തേക്കും. കാരണം, ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് അവരുടെ വസ്ത്ര ധാരണത്തേക്കാൾ പ്രധാനം പെർഫോമൻസാണെന്ന് ഇപ്പോഴാണ് തനിക്ക് മനസിലായതെന്നുമായിരുന്നു മഞ്ജു വ്യക്തമാക്കിയത്.
ആ സിനിമയിൽ സെർവന്റ് ആണ് സാരിയായിരിക്കുമെന്ന് അന്ന് എന്നോട് പറഞ്ഞു. അങ്ങനെയാണ് ഞാൻ അഭിനയിക്കാൻ ചെന്നത്. ഞാനും സേതുലക്ഷ്മിയമ്മയുമുണ്ടായിരുന്നു. ഞങ്ങൾ വളരെ ഹാപ്പിയായിരിക്കുന്നു. മമ്മൂക്ക തമാശ പറയുന്നു, ഞങ്ങളൊക്കെ കുടു കുടാ ചിരിക്കുന്നു. അങ്ങനെ എൻജോയ് ചെയ്തിരിക്കുമ്പോഴായിരുന്നു കോസ്റ്റ്യൂം മാറാം ചേച്ചി എന്ന് പറഞ്ഞെന്നെ വിളിച്ചത്.
നോക്കുമ്പോൾ ഒരു ബ്ലൗസും മുണ്ടുമെടുത്ത് വെച്ചിരിക്കുന്നു. ബ്ലൗസിന് ഇറങ്ങി വെെഡ് നെക്കായിരുന്നു. ഇപ്പോഴും അത് ഭയങ്കര വിഷമം വരുത്തുന്നുണ്ട്. ഞാനിടില്ലെന്ന് പറഞ്ഞു. ഇപ്പോഴും നോക്കിയാലറിയാം. വലിച്ച് കയറ്റിയാണ് ആ ബ്ലൗസുള്ളത്. കുനിയാൻ പേടിച്ചു. ഭയങ്കര പ്രയാസപ്പെട്ട് ചെയ്ത സീനാണ്. അത് കൊണ്ട് തന്നെ എനിക്കാ സിനിമയുടെ ഭാഗങ്ങളൊന്നും വ്യക്തമായി ഓർമയില്ല. ഞാൻ ആ സിനിമ കാണാൻ പോയിട്ടുമില്ലെന്നാണ് മഞ്ജു പറയുന്നത്.
ഒട്ടും തൃപ്തി തരാതിരുന്ന സമയം. പക്ഷെ മമ്മൂക്ക എന്ന മനുഷ്യനോട് ഭയങ്കര ബഹുമാനമുണ്ടെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. ഒരു സിനിമ ചെയ്യുമ്പോൾ മമ്മൂക്ക, ഞാൻ ഈ സിനിമ ചെയ്യുന്നെന്ന് പറഞ്ഞ് മെസേജ് ചെയ്താൽ അപ്പോൾ തന്നെ മറുപടി വരും. അദ്ദേഹത്തിന്റെ പ്രേക്ഷകർക്ക് അത്രയും വാല്യു കൊടുക്കുന്ന സാധാരണക്കാരനായ മനുഷ്യനാണ് മമ്മൂട്ടിയെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.
ഉട്ടോപ്യയിലെ രാജാവ് ചെയ്യാതെ ഇറങ്ങിപ്പോകാമായിരുന്നില്ലേ എന്ന് ചോദിച്ചവരുണ്ട്. ഞാനതും ചിന്തിച്ചതാണ്. സേതുലക്ഷ്മിയമ്മ എന്നെ സമാധാനിപ്പിക്കുന്നുണ്ട്. എടീ അത് വിഷമിക്കേണ്ട ഒരു സിനിമയല്ലേ ഞാനുമതല്ലേ ഇടുന്നതെന്ന് പറഞ്ഞു. അമ്മയ്ക്കത്രയും പ്രായമായില്ലേ. സിനിമ ഇട്ടെറിഞ്ഞ് പോയാൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകും.