TRENDING:

296 ബില്യണ്‍ ഡോളറിന്റെ മൊതല്‍ ! പിറന്നാള്‍ ദിനത്തില്‍ ബില്‍ഗേറ്റ്‌സിനൊപ്പമുള്ള സക്കര്‍ബര്‍ഗിന്റെ ഫോട്ടോ

Last Updated:

പിറന്നാള്‍ ദിനത്തില്‍ ഷെയര്‍ ചെയ്ത ഫോട്ടോയില്‍ വ്യത്യസ്തമായ ലുക്കിലുള്ള സക്കര്‍ബര്‍ഗിനേയും കാണാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 40-ാം പിറന്നാളായിരുന്നു മെയ് 14ന്. പിറന്നാള്‍ ദിനത്തില്‍ പഴയ ചില ചിത്രങ്ങള്‍ സക്കര്‍ബര്‍ഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അക്കൂട്ടത്തില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനോടൊപ്പമുള്ള ചിത്രം ഏറെ ചര്‍ച്ചയായി. 296 ബില്യണ്‍ ഡോളറാണ് ഇരുവരുടെയും ആസ്തികളുടെ മൂല്യം. അത്രയും വിലയേറിയ ചിത്രമെന്നായിരുന്നു പലരുടെയും കമന്റ്.
advertisement

ഫോബ്‌സിന്റെ റിയല്‍ടൈം ബില്യണേഴ്‌സ് പട്ടിക അനുസരിച്ച് 165.6 ബില്യണ്‍ ആസ്തിയുള്ളയാളാണ് സക്കര്‍ബര്‍ഗ്. 130.4 ബില്യണ്‍ ആണ് ബില്‍ഗേറ്റ്‌സിന്റെ ആസ്തി.

ഹാര്‍വാര്‍ഡില്‍ വെച്ച് ഫേസ്ബുക്ക് ലോഞ്ച് ചെയ്യുന്ന ദിവസം എടുത്ത ചിത്രമാണിതെന്നാണ് സക്കര്‍ബര്‍ഗ് ഫോട്ടോയ്ക്ക് താഴെ രേഖപ്പെടുത്തിയത്. ഫേസ്ബുക്ക് പുറത്തിറക്കിയത് 2004ലാണ്. അതേവര്‍ഷം തന്നെ സക്കര്‍ബര്‍ഗ് ഹാര്‍വാര്‍ഡിലെ പഠനമുപേക്ഷിക്കുകയും ചെയ്തു.

പിറന്നാള്‍ ദിനത്തില്‍ ഷെയര്‍ ചെയ്ത ഫോട്ടോയില്‍ വ്യത്യസ്തമായ ലുക്കിലുള്ള സക്കര്‍ബര്‍ഗിനേയും കാണാം. കറുപ്പ് ടീഷര്‍ട്ടും, ഗോള്‍ഡ് ചെയിനും ധരിച്ച് വ്യത്യസ്തമായ ലുക്കിലായിരുന്നു ചില ചിത്രങ്ങളില്‍ സക്കര്‍ബര്‍ഗ് പ്രത്യക്ഷപ്പെട്ടത്.

advertisement

തന്റെ ആദ്യത്തെ അപ്പാര്‍ട്ട്‌മെന്റിന്റെ ചിത്രവും അദ്ദേഹം ഇക്കൂട്ടത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു സ്റ്റഡി ടേബിളും കിടക്കയും മാത്രമുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ചിത്രമായിരുന്നു അത്.

കുട്ടിക്കാലത്ത് താന്‍ കോഡിംഗ് പഠിക്കാനുപയോഗിച്ച കംപ്യൂട്ടറിന്റെ ചിത്രവും സക്കര്‍ബര്‍ഗ് ഷെയര്‍ ചെയ്തു. ഫേസ്ബുക്കിന്റെ ആദ്യ നാളുകളില്‍ താനും തന്റെ സഹപ്രവര്‍ത്തകരും ചെലവഴിച്ച സ്ഥലത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

പിറന്നാള്‍ ദിനത്തില്‍ സക്കര്‍ബര്‍ഗിന്റെ ഭാര്യയായ പ്രിസില്ല ചാന്‍ സക്കര്‍ബര്‍ഗിനോടൊപ്പമുള്ള ഒരു പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

''സാധാരണ പിറന്നാള്‍ ആഘോഷമാക്കാന്‍ മാര്‍ക്ക് സമ്മതിക്കാറില്ല. എന്നാല്‍ 40-ാം പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം ആഘോഷിക്കാന്‍ മാര്‍ക്ക് സമ്മതിക്കുകയായിരുന്നു. മാര്‍ക്കിന്റെ 21 പിറന്നാളുകള്‍ ഞങ്ങള്‍ ഒന്നിച്ച് ആഘോഷിച്ചു. മനുഷ്യരെ വിശ്വസിക്കുന്ന മാര്‍ക്കിന്റെ സ്വഭാവമാണ് എനിക്ക് ഏറ്റവും ഇഷ്ടം. എല്ലാവരിലും ഒരു കഴിവുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വരും വര്‍ഷങ്ങളില്‍ എന്തൊക്കെയാണ് ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയില്ല,'' പ്രിസില്ല സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
296 ബില്യണ്‍ ഡോളറിന്റെ മൊതല്‍ ! പിറന്നാള്‍ ദിനത്തില്‍ ബില്‍ഗേറ്റ്‌സിനൊപ്പമുള്ള സക്കര്‍ബര്‍ഗിന്റെ ഫോട്ടോ
Open in App
Home
Video
Impact Shorts
Web Stories