TRENDING:

'ഞങ്ങള്‍ മൂന്നുപേരും ചേരുന്നതാണ് ദാമ്പത്യം'; യുവതിയുടെ വെളിപ്പെടുത്തല്‍

Last Updated:

മൂന്ന്പേരും ഒത്തുള്ള ദാമ്പത്യത്തെ ആളുകൾ വിമർശിക്കുന്നുണ്ടെങ്കിലും തങ്ങൾ എടുത്ത തീരുമാനത്തിൽ ഏറെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണ് ഈ കുടുംബം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്നുപേർ ഉൾപ്പെടുന്ന ഒരു ദാമ്പത്യജീവിതമാണ് താൻ നയിക്കുന്നതെന്ന് വെളിപ്പെടുത്തി ബ്രസീലിയൻ യുവതി. 31-കാരിയായ ഡെബോറ പെയ്‌സോട്ടോയാണ് തങ്ങളുടെ വ്യത്യസ്തമായ ദാമ്പത്യ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. 61-കാരനായ ആൻഡേഴ്സൺ പെയ്‌സോട്ടോയെ വിവാഹം കഴിച്ച ഡെബോറ 28-കാരിയായ ലൂയിസ മാർക്കാറ്റോയെ അവരുടെ കുടുംബ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ഇരുപത്തിനാലാം വയസ്സിലാണ് ഡെബോറയും ആൻഡേഴ്സൺ പെയ്‌സോട്ടോയും വിവാഹിതരായത്.
advertisement

അങ്ങനെ അവർ സന്തോഷകരമായ ദാമ്പത്യം നയിക്കുന്ന വേളയിലാണ് ഡെബോറ ലൂയിസ എന്ന യുവതിയെ കണ്ടുമുട്ടുന്നത്. ആദ്യകാഴ്ചയില്‍ തന്നെ ഇരുവരും തമ്മില്‍ ഒരു ആത്മബന്ധം ഉടലെടുത്തു. അങ്ങനെ ലുയിസയെയും തന്റെ കുടുംബത്തിന്റെ ഭാഗമാക്കാൻ ഡെബോറ ആഗ്രഹിക്കുകയും ഇക്കാര്യം ആൻഡേഴ്സണുമായി പങ്കുവെക്കുകയും ചെയ്തു. തനിക്ക് വിവാഹം എന്നത് ഞങ്ങൾ മൂന്നുപേരും ഒന്നിച്ച് കെട്ടിപ്പടുത്ത ഒരു ബന്ധമാണെന്നും ഡെബോറ പറയുന്നു.

നിലവിൽ ഒരു കുടുംബമായി ഒരുമിച്ചു ജീവിക്കുകയാണ് മൂവരും. ഈ ഒത്തൊരുമ ആഘോഷിക്കാൻ ഒരുമിച്ചുള്ള ഒരു ഹണിമൂൺ കൂടി ആസൂത്രണം ചെയ്യുകയാണ് ഇവർ. ചുറ്റുമുള്ള ആളുകൾ ഇവരുടെ ബന്ധത്തെ പലതരത്തിൽ വിമർശിക്കുന്നുണ്ടെങ്കിലും തങ്ങൾ എടുത്ത തീരുമാനത്തിൽ ഏറെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണ് ഈ കുടുംബം. വിവാഹ ചടങ്ങ് തങ്ങളുടെ പ്രണയത്തെ പ്രതീകപ്പെടുത്തുന്ന ഒന്നാണെന്നും ഡെബോറ പറയുന്നു.

advertisement

അതേസമയം ഡെബോറയ്ക്ക് മുന്‍ ബന്ധത്തിൽ ഒരു കുഞ്ഞുമുണ്ട്. നിലവില്‍ കുടുംബം വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇവർ വ്യക്തമാക്കി. മറിച്ച് തങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും ഡെബോറ തുറന്നു പറഞ്ഞു.

ഇവരുടെ ദാമ്പത്യജീവിതത്തിൽ ചില കരാറുകളും ഉണ്ട്. ആൻഡേഴ്സൺ രണ്ട് സ്ത്രീകൾക്കും തുല്യമായ ശ്രദ്ധയും വാത്സല്യവും നൽകണം എന്നതാണ് ഇതിലെ ആദ്യത്തെ വ്യവസ്ഥ. കൂടാതെ യാത്ര ചെയ്യുന്നതിനായി ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതിൽ അന്തിമ തീരുമാനം ആൻഡേഴ്സൺന്റെ ആദ്യ പങ്കാളിയായ ഡെബോറയ്ക്കാണ്.

അതേസമയം വിവാഹം എന്നത് ഒരു ഹരമാക്കി മാറ്റിയ ഒരു യുവാവിന്റെ കഥയും സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ജപ്പാന്‍ സ്വദേശിയായ റൈയുത വാതാനബെ എന്ന യുവാവിന് 4 ഭാര്യമാരും രണ്ട് കാമുകിയുമുണ്ട്. 54 കുട്ടികളുടെ അച്ഛനാകണമെന്നാണ് തന്റെ ആഗ്രഹമെന്നും വാതാനബെ വെളിപ്പെടുത്തി. എന്നാൽ ഇദ്ദേഹം കഴിഞ്ഞ പത്ത് വര്‍ഷമായി തൊഴില്‍രഹിതനാണ് എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്

advertisement

ഭാര്യമാരുടെയും കാമുകിമാരുടെയും വരുമാനം കൊണ്ടാണ് ഇദ്ദേഹം ജീവിക്കുന്നത്. ഗൃഹഭരണവും കുട്ടികളുടെ കാര്യങ്ങളും നോക്കുന്നത് വാതാനബേയാണ്. വീട്ടുച്ചെലവുകള്‍ക്കായി മാസം അഞ്ച് ലക്ഷത്തോളം രൂപയാണ് ചെലവാകുന്നത്. ഈ തുക ഇദ്ദേഹത്തിന്റെ ഭാര്യമാരും കാമുകിമാരും ചേര്‍ന്നാണ് നല്‍കുന്നത്. നിലവില്‍ പത്ത് കുട്ടികളുടെ അച്ഛൻ കൂടിയാണ് ഇദ്ദേഹം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

" എനിക്ക് സ്ത്രീകളെ വലിയ ഇഷ്ടമാണ്. തുല്യമായി പരസ്പരം സ്‌നേഹിക്കുന്നിടത്തോളം കാലം ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകില്ല,’’ ഇദ്ദേഹം പറഞ്ഞു. തന്റെ ഭാര്യമാര്‍ക്കിടയില്‍ അസൂയയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞങ്ങള്‍ മൂന്നുപേരും ചേരുന്നതാണ് ദാമ്പത്യം'; യുവതിയുടെ വെളിപ്പെടുത്തല്‍
Open in App
Home
Video
Impact Shorts
Web Stories