കൃതി സനോൺ, നടൻ വിക്കി കൗശൽ എന്നിവർ അതിഥികളായെത്തിയ എപ്പിസോഡിൽ ട്വിങ്കിൾ ഖന്ന ചോദിച്ച ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കജോൾ. വിവാഹത്തിന് ഒരു എക്സ്പയറി ഡേറ്റും ഒരു റിന്യൂവൽ ഓപ്ഷനും ഉണ്ടായിരിക്കണം, ഇതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്നായിരുന്നു ചോദ്യം. കൃതി, വിക്കി, ട്വിങ്കിൾ എന്നിവർ ഈ ആശയത്തോട് വിയോജിച്ചപ്പോൾ കജോൾ യോജിപ്പ് പ്രകടിപ്പിച്ചു. 'ഇതൊരു വാഷിങ് മെഷീനല്ല. എങ്കിലും എനിക്ക് അങ്ങനെ തോന്നുന്നു. ശരിയായ വ്യക്തിയെയാണ് വിവാഹം കഴിക്കുന്നത് എന്ന് ഉറപ്പില്ലാത്തതിനാൽ ഒരു റിന്യൂവൽ ഓപ്ഷൻ ആവശ്യമാണ്. എക്സ്പയറി ഡേറ്റ് ഉണ്ടെങ്കിൽ നമുക്ക് അധികകാലം കഷ്ടപ്പെടേണ്ടി വരില്ലല്ലോ, കജോൾ പറഞ്ഞു. ഈ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
advertisement
നടിയുടെ ദാമ്പത്യ ജീവിതം അത്ര രസത്തിൽ അല്ലെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ കാര്യങ്ങളെ കാണുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടം ആളുകൾ കുറ്റപ്പെടുത്തുന്നത്. ജീവിതം ഓക്കേ അല്ലെങ്കിൽ ഡിവോഴ്സ് നേടൂ എന്നാണ് നടിയോട് സോഷ്യൽ മീഡിയ പറയുന്നത്.
