TRENDING:

ഇടിക്കൂട്ടിൽ മാത്രമല്ല ഗായികയായും തിളങ്ങി മേരി കോം

Last Updated:

യുഎസ് റോക്ക് ബാൻഡായ ഫോർ നോൺ ബ്ലോണ്ട്സിന്റെ 'വാട്സ് അപ്പ്' എന്ന ഗാനം പാടിയാണ് മേരി കോം സദസിലിരുന്നവരെ ഞെട്ടിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോക്സിംഗ് റിംഗിൽ തിളങ്ങി മെഡലുകൾ വാരിക്കൂട്ടുന്ന മേരി കോം എല്ലാവർക്കും പരിചിതയാണ്. എന്നാൽ ഇടിക്കൂട്ടിൽ എതിരാളികളെ മലര്‍ത്തിയടിക്കുന്ന താരത്തിന്റെ മറ്റൊരു മുഖം കണ്ട അമ്പരപ്പിലാണ് ആരാധകർ. ബോക്സിംഗ് മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ആറ് തവണ ലോക ബോക്സിംഗ് ചാമ്പ്യനായ മേരി കോം.
advertisement

Also Read-യൂറോപ്യൻ ചാമ്പ്യനോട് തോറ്റെങ്കിലും ചരിത്രമെഴുതി മേരി കോം ‌

ന്യൂഡൽഹിയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്ന മെയ്ഡ് ഇൻ നോർത്ത് ഈസ്റ്റ് കോണ്‍ക്ലേവിലാണ് മേരി കോമിലെ ഗായികയെ ആരാധകർ തിരിച്ചറിഞ്ഞത്. യുഎസ് റോക്ക് ബാൻഡായ ഫോർ നോൺ ബ്ലോണ്ട്സിന്റെ 'വാട്സ് അപ്പ്' എന്ന ഗാനം പാടിയാണ് മേരി കോം സദസിലിരുന്നവരെ ഞെട്ടിച്ചത്. ഇടിക്കൂട്ടിലെ കലിപ്പ് താരത്തിന്റെ മനോഹര ഗാനം അധികം വൈകാതെ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇടിക്കൂട്ടിൽ മാത്രമല്ല ഗായികയായും തിളങ്ങി മേരി കോം