ജബൽപൂർ സ്വദേശിയായ എംബിഎ വിദ്യാർത്ഥിയെയാണ് വിവാഹം നടത്തിയ കുടുംബം ഇത്തരത്തിൽ അധിക്ഷേപിച്ചത്. വിദ്യാർത്ഥിയെ അപമാനിക്കുകയും, ഈ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയെ കൂട്ടം കൂടി നിന്ന് വഴക്ക് പറയുന്നതും വിഡിയോയിൽ കേൾക്കാം.
Also Read- അൻപത്തിനാലാം വയസിൽ ഇരക്കുട്ടികളുടെ അമ്മ; ഭർത്താവിന് പ്രായം 70
വിളിക്കാതെ വിവാഹത്തിന് പോകുന്നത് തെറ്റാണെങ്കിലും ഇത്തരത്തിൽ ഒരു മനുഷ്യനെ അപമാനിക്കാൻ ആർക്കും അധികാരമില്ലെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ വിളിക്കാത്ത വിവാഹത്തിനെത്തുന്ന എല്ലാവർക്കും ഇത് പാഠമായിരിക്കട്ടെയെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്.
advertisement
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2022 9:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച എംബിഎ വിദ്യാർത്ഥിയെ കൊണ്ട് പാത്രങ്ങൾ കഴുകിച്ചു