TRENDING:

'78-ാം വയസ്സിലും എന്നാ ഒരിതാ': സോഷ്യൽ മീഡിയയിൽ വൈറലായ 'യോഗാ മുത്തശ്ശി'

Last Updated:

18 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ 60-ാമത്തെ വയസ്സിലാണ് ബായ് ജിന്‍ക്വിന്‍ എന്ന യോഗാ മുത്തശ്ശി യോഗ ചെയ്തു തുടങ്ങുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് യോഗ മികച്ച മാര്‍ഗമാണെന്ന് വിദഗ്ധര്‍ പറയുന്നു. യോഗ ചെയ്യുന്നവരുടെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങള്‍ വൈറലാകാറുണ്ട്. ഇത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചൈനീസ് സ്വദേശിയായ 78 കാരിയുടെ യോഗ ചെയ്യുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. കാഴ്ചക്കാരെ ആശ്ചര്യപ്പെടുത്തുന്ന വിധത്തിലാണ് ഇവര്‍ യോഗാഭ്യാസങ്ങള്‍ ചെയ്യുന്നത്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ 60-ാമത്തെ വയസ്സിലാണ് ബായ് ജിന്‍ക്വിന്‍ എന്ന യോഗാ മുത്തശ്ശി യോഗ ചെയ്തു തുടങ്ങുന്നത്.
advertisement

വടക്കുകിഴക്കന്‍ ചൈനയിലെ തിയാന്‍ജിന്‍ മുന്‍സിപ്പാലിറ്റിയാണ് ബായുടെ സ്വദേശം. ‘ചൈനയിലെ ഏറ്റവും സുന്ദരിയായ യോഗ മുത്തശ്ശി’ എന്നാണ് ഇവര്‍ ഇപ്പോള്‍ അറിയപ്പെടുന്നത് തന്നെ. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന മുത്തശിയുടെ വീഡിയോ ആണ് ഇപ്പോള്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. ജിമ്മിലെ വേഷത്തില്‍ എത്തിയ ഇവര്‍ കടുത്ത വര്‍ക്കൗട്ടുകള്‍ അനായാസം ചെയ്യുന്നത് വീഡിയോയില്‍ കാണാം. റെസിസ്റ്റന്‍സ് പരിശീലനം വെയ്റ്റ്‌ലിഫ്റ്റിങ് എന്നിവ ഉള്‍പ്പടെയുള്ള കടുത്ത വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതും വീഡിയോയിലുണ്ട്.

Also read-Kajal Aggarwal | വിവാഹ വാർഷിക ദിനത്തിൽ മറ്റാരും കാണാത്ത ചിത്രങ്ങൾ പങ്കുവെച്ച് കാജൽ അഗർവാൾ

advertisement

ചെറിയ പ്രായത്തില്‍ തന്റെ ആരോഗ്യത്തിനോ ശരീരത്തിനോ താന്‍ ഒരിക്കലും പ്രധാന്യം നല്‍കിയിട്ടില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബായ് വ്യക്തമാക്കി. മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരുന്നിട്ടുണ്ടെന്നും വളരെ വൈകിയാണ് ഉറക്കമുണര്‍ന്നിരുന്നതെന്നും യാതൊരുവിധ വ്യായാമങ്ങളും ചെയ്തിരുന്നില്ലെന്നും അവര്‍ പറഞ്ഞു. അതിനാല്‍, കാന്‍സര്‍, പ്രമേഹം പോലുള്ള രോഗങ്ങള്‍ തനിക്കു പിടിപെട്ടുവെന്നും മൂന്ന് സര്‍ജറിക്ക് വിധേയമായെന്നും അവര്‍ വിവരിച്ചു.

തുടര്‍ന്ന് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ധിച്ച് ആരോഗ്യം മോശയമാപ്പോഴാണ് മികച്ച ആരോഗ്യത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവതിയായതെന്നും അവര്‍ പറഞ്ഞു. തന്റെ അറുപതാമത്തെ വയസ്സില്‍ അവര്‍ വ്യായാമം ചെയ്ത് തുടങ്ങുകയും ഒരു ജിമ്മിൽ അംഗത്വമെടുക്കുകയും ചെയ്തു. ”തുടക്കത്തില്‍ എന്റെ ശാരീരിക ശേഷി വളരെ മോശമായിരുന്നു. വര്‍ക്കൗട്ടിനെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ലായിരുന്നു. എന്നാല്‍, ശ്രമിക്കുന്നത് തുടരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,” ബായ് പറഞ്ഞു.

advertisement

Also read-നാരായണമൂര്‍ത്തിയുടെ ആഴ്‌ചയിൽ 70 മണിക്കൂര്‍ ജോലി; ജീവിക്കാൻ ആകെ വർഷത്തിൽ രണ്ടു മാസമെന്ന് കൊമേഡിയന്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടക്കത്തില്‍ നടത്തം, റോപ്-സ്‌കിപ്പിങ് തുടങ്ങിയ ലളിതമായ വ്യായാമ മുറകളാണ് ഇവര്‍ ചെയ്തിരുന്നത്. ശേഷം കടുപ്പമേറിയ വ്യായാമ മുറകളിലേക്ക് കടക്കുകയായിരുന്നു. പതിയെ പതിയെ തന്റെ ശരീരം ശക്തിയാര്‍ജിക്കുന്നത് അവര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് കടുപ്പമേറിയ വ്യായാമമുറകള്‍ ചെയ്തു തുടങ്ങി. യോഗ, പൈലേറ്റ്‌സ്, ബാറ്റ്‌ലിങ് റോപ്‌സ് തുടങ്ങി കഠിനമായ വ്യായാമമുറകളും ബായ് ഇപ്പോൾ ചെയ്യുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'78-ാം വയസ്സിലും എന്നാ ഒരിതാ': സോഷ്യൽ മീഡിയയിൽ വൈറലായ 'യോഗാ മുത്തശ്ശി'
Open in App
Home
Video
Impact Shorts
Web Stories