പല്ലുകള്‍ ഉപയോഗ ശൂന്യമായിരുന്നതിനാല്‍ ഈ മോഷണങ്ങള്‍ ആശുപത്രി അധികൃതർ ശ്രദ്ധിച്ചിരുന്നില്ല. 2023 ഓഗസ്റ്റ് 13-ന് ഇതേ ആശുപത്രിയില്‍ നിന്ന് ഉപയോഗിക്കാത്ത വെള്ളിപ്പല്ല്(2.5 ഗ്രാം ഭാരമുള്ളത്) മോഷ്ടിച്ചുവെന്ന സംശയത്തെതുടര്‍ന്ന് ഏപ്രില്‍ 2ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പുതിയ പല്ല് നഷ്ടപ്പെട്ടത് ആശുപത്രി അധികൃതര്‍ ശ്രദ്ധിക്കുകയായിരുന്നു. ഉപയോഗിച്ച പല്ലുകള്‍ നീക്കം ചെയ്യുന്നതിന് രോഗികളെ ക്ലിനിക്കിലേക്ക് വിടുകയാണ് പതിവ്. രോഗിയില്‍ നിന്ന് നീക്കം ചെയ്ത പല്ലുകള്‍ പലപ്പോഴും റീസൈക്ലിംഗ് കമ്പനികള്‍ക്ക് വില്‍ക്കുന്നുണ്ടെങ്കിലും അവ പ്രത്യേകം ശ്രദ്ധയോടെ സൂക്ഷിക്കാറില്ല.
advertisement
ഉപയോഗിച്ച വെള്ളിപ്പല്ലുകള്‍ക്ക് മൂല്യം അധികമുണ്ട്. കരുത്തും ഈടും വര്‍ധിപ്പിക്കാന്‍ വില കൂടിയ സ്വര്‍ണവും പലേഡിയവും ചേര്‍ത്താണ് വെള്ളിപ്പല്ലുകള്‍ നിര്‍മിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന അപൂര്‍വ ലോഹമാണ് പലേഡിയം. വെള്ളിപ്പല്ലുകളില്‍ സാധാരണ 40 മുതല്‍ 50 ശതമാനം വരെ വെള്ളി, 12 ശതമാനം സ്വര്‍ണം, 20 ശതമാനം പലേഡിയം എന്നിവയാണ് ചേര്‍ക്കുന്നത്.
ജപ്പാനില്‍ വെള്ളിയുടെ വിപണി വില ഗ്രാമിന് 81.07 രൂപയാണ്. സ്വര്‍ണം, വെള്ളി, പല്ലേഡിയം എന്ന ചേര്‍ത്തുണ്ടാക്കുന്ന ലോഹക്കൂട്ടിന്റെ വില വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ആരോഗ്യ, തൊഴില്‍ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2010 ഏപ്രിലില്‍ വെള്ളിപ്പല്ലുകള്‍ നിര്‍മിക്കുന്ന ലോഹക്കൂട്ടിന് ഗ്രാമിന് 334.52 രൂപയായിരുന്നു വില. 2022 ജൂലൈയില്‍ ഇത് 2008.46 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഏപ്രിലില്‍ ഇത് 1572.71 രൂപയായിരുന്നു. റഷ്യയുടെ യുക്രൈാന്‍ അധിനിവേശം മൂലം ജപ്പാന്‍ കറന്‍സിയായ യെന്‍ ദുര്‍ബലമായതും വിതരണത്തില്‍ നേരിടുന്ന ക്ഷാമവുമാണ് ഇതിന് കാരണം. പലേഡിയത്തിന്റെ പ്രധാന ഉത്പാദകരാണ് റഷ്യ.