ഇതിനു പിന്നാലെയാണ് മിയ ഖലീഫയുടെ പേരും ഉയർന്നു കേൾക്കുന്നത്. ഷോയിൽ വൈൽഡ് കാർഡ് എൻട്രിയായിട്ടായിരിക്കും മിയ ഖലീഫ എത്തുക എന്നാണ് റിപ്പോർട്ടുകൾ. ശിൽപ ഷെട്ടിയുടെ ഭർത്താവ് കരൺ കുന്ദ്ര, മിയ ഖലീഫ എന്നിവരെ അണിയറ പ്രവർത്തകർ സമീപിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
സണ്ണി ലിയോണി വീണ്ടും ബിഗ്ബോസിൽ എത്തുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. അതിനിടയിലാണ് മിയ ഖലീഫയുടെ പേരും ഉയർന്നു കേൾക്കുന്നത്. അതേസമയം, മിയ ഖലീഫ ഷോയിൽ പങ്കെടുക്കുമെന്ന വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ വന്നിട്ടില്ല.
advertisement
പതിമൂന്ന് മത്സരാർത്ഥികളാണ് ഷോയിൽ പങ്കെടുക്കുക. ഫലക് നാസ്, അവിനാഷ് സച്ച്‌ദേവ്, ആകാൻക്ഷ പുരി, നവാസുദ്ദീൻ സിദ്ദിഖിയുടെ മുൻ ഭാര്യ ആലിയ സിദ്ദിഖി, ജിയ ശങ്കർ, ബേബിക ധുർവെ, മനീഷ റാണി, പാലക് പുർസ്വാനി തുടങ്ങിയവരാണ് മത്സരാർത്ഥികളുടെ ലിസ്റ്റിൽ ഉള്ളത്.
ജൂൺ 17 നാണ് ബിഗ് ബോസ് OTT സീസൺ 2 ആരംഭിക്കുന്നത്. ജിയോ സിനിമയിലും വൂട്ട് സെലക്ടിലും ഷോ കാണാം.