TRENDING:

ഇതിനപ്പുറം അത്ഭുതമുണ്ടോ? ഓട്ടോയിൽ നിന്നിറങ്ങി റോ‍ഡിലേക്ക് ഓടി മൂന്നുവയസുകാരി, സഡൻ ബ്രേക്കിട്ട് ബസ്

Last Updated:

അച്ഛനൊപ്പം ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി റോഡിനു മറുവശത്തുനിന്ന അമ്മയുടെ അടുത്തേയ്ക്ക് ഓടുകയായിരുന്നു

advertisement
കോഴിക്കോട്: ഓട്ടോയിൽ നിന്നിറങ്ങി റോഡിലേക്ക് ഓടിയ മൂന്നു വയസുകാരി സ്വകാര്യ ബസിനടിയിൽ പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊടിയത്തൂർ റൂട്ടിലോടുന്ന ബസ് ഡ്രൈവർ ഷിനോജിന്റെ മനസാന്നിധ്യമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. അച്ഛനൊപ്പം ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി റോഡിനു മറുവശത്തുനിന്ന അമ്മയുടെ അടുത്തേയ്ക്ക് ഓടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
വീഡിയോയിൽ നിന്ന്
വീഡിയോയിൽ നിന്ന്
advertisement

കുട്ടി അപകടത്തിൽനിന്നും രക്ഷപ്പെടുന്ന വിഡിയോ വൈറലായി. കോഴിക്കോട് തൊഴിൽ തേടി എത്തിയ ഇതരസംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് അപകടത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കുട്ടി നടന്നുവരുന്നത് കണ്ടപ്പോൾ പെട്ടന്ന് വശത്തേക്ക് തിരിയ്ക്കാൻ തീരുമാനിയ്ക്കുകയായിരുന്നുവെന്ന് തയ്യിൽ ബസിൻ്റെ ഡ്രൈവർ ആയ ഷിനോജ് പറയുന്നു.

കുട്ടി ബസ്സിനടിയിൽ പെട്ടുവെന്നായിരുന്നു ഒരു നിമിഷം താനും കരുതിയത്. സ്വന്തം കുഞ്ഞായിരുന്നു ആ നിമിഷം മനസിലെന്നും ഷിനോജ് പറയുന്നു. സംഭവത്തിനു പിന്നാലെ ബസ്സിൽ നിന്നും ഇറങ്ങിയ സിനോജ് രണ്ടു ദിവസം കഴിഞ്ഞ് ഇന്നാണ് ബസിൽ തിരികെ കയറിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A three-year-old girl had a miraculous escape from being crushed under a private bus after she suddenly ran onto the road. The presence of mind shown by Shinoj, the driver of a bus operating on the Kozhikode-Kodiyathur route, averted a major tragedy. The child, who had just arrived in an auto-rickshaw with her father, suddenly ran across the road toward her mother, who was standing on the opposite side. The incident took place last Friday.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതിനപ്പുറം അത്ഭുതമുണ്ടോ? ഓട്ടോയിൽ നിന്നിറങ്ങി റോ‍ഡിലേക്ക് ഓടി മൂന്നുവയസുകാരി, സഡൻ ബ്രേക്കിട്ട് ബസ്
Advertisement
Open in App
Home
Video
Impact Shorts
Web Stories