TRENDING:

'പ്രിയങ്ക ചോപ്രയുടെ കടുത്ത ആരാധിക; ഷാരൂഖ് ഖാനൊപ്പം അഭിനയിക്കണം'; ലോകസുന്ദരി കരോലിന ബിലാവ്സ്ക

Last Updated:

ഇന്ത്യയിലെ ഇഷ്ടഭക്ഷണം ചിക്കൻ ടിക്ക മസാലയും ബട്ടർ ചിക്കനുമാണെന്നും ലോകസുന്ദരി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രിയങ്ക ചോപ്രയുടെ കടുത്ത ആരാധികയാണ് താനെന്ന് ലോക സുന്ദരി കരോലിന ബിലാവ്സ്ക. ബോളിവുഡിന്റെ ഭാഗമാകാൻ താത്പര്യമുണ്ടെന്നും കോരലിന വ്യക്തമാക്കി. പ്രിയങ്ക ചോപ്ര ഐക്കണാണെന്നും ഏറെ സ്വാധീനിച്ച വ്യക്തിത്വമാണെന്നും കരോലിന പറഞ്ഞു. സൗന്ദര്യ സംരക്ഷണത്തിനായി പ്രിയങ്ക ചെയ്യുന്ന കാര്യങ്ങളെല്ലാം ഫോളോ ചെയ്യുന്നുണ്ടായിരുന്നെന്നും അവർ പറഞ്ഞു.
കരോലിന ബിലാവ്സ്ക, പ്രിയങ്ക ചോപ്ര
കരോലിന ബിലാവ്സ്ക, പ്രിയങ്ക ചോപ്ര
advertisement

ഇന്ത്യൻ നടൻമാരിൽ ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാനാണ് ഏറെ ഇഷ്ടമെന്നും ബോളിവുഡിന്റെ ഭാഗമാകാൻ ഏറെ ഇഷ്ടമാണെന്നും കരോലിന പറഞ്ഞു. ഇന്ത്യയിലെ ഇഷ്ടഭക്ഷണം ചിക്കൻ ടിക്ക മസാലയും ബട്ടർ ചിക്കനുമാണെന്നും ലോകസുന്ദരി പറഞ്ഞു.

Also Read-‘ദ കശ്മീര്‍ ഫയല്‍സ്’ നിര്‍മ്മാതാവിനു പിന്നാലെ 10,000 ആദിപുരുഷ് ടിക്കറ്റ് ഒരുമിച്ച് എടുക്കാന്‍ രണ്‍ബീര്‍ കപൂര്‍

ഡൽഹിയില്‍ നടന്ന മിസ് വേൾഡ് 2023 വാർത്താസമ്മേളനത്തിന് ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആയോധന കലയും ബോക്സിങ്ങും കുതിരസവാരിയുമെല്ലാം ഫിറ്റ്നസിന സഹായിക്കുന്നുണ്ടെന്നും മിസ് വേൾഡ് ആയതിനാൽ, ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് ശരിക്കും ബുദ്ധിമുട്ടാണെന്നും കരോലിന പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2022 മാർച്ച് 17ന് പ്യൂർട്ടോറിക്കോയിൽ വച്ച് നടന്ന ലോകസൗന്ദര്യ മത്സരത്തിലാണ് പോളണ്ടിന്റെ കരോലിന ബിലാവ്സ്ക എഴുപതാമത് ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പ്രിയങ്ക ചോപ്രയുടെ കടുത്ത ആരാധിക; ഷാരൂഖ് ഖാനൊപ്പം അഭിനയിക്കണം'; ലോകസുന്ദരി കരോലിന ബിലാവ്സ്ക
Open in App
Home
Video
Impact Shorts
Web Stories