ഇപ്പോൾ രണ്ടാഴ്ചത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം മിഥുൻ വീണ്ടും ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്. ദുബൈയിലെ എഫ്എം റേഡിയോ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മിഥുന്‍ ഇന്ന് അവരുടെ പരിപാടിയില്‍ അവതാരകന്‍റെ റോളില്‍ തിരിച്ചെത്തിയിരിക്കുന്നു. മിഥുന്‍ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘ഹിറ്റ് 96.7 എഫ്എമ്മിലേക്ക് ഇന്ന് ഞാന്‍ തിരിച്ചെത്തി ജോലി ആരംഭിച്ചു. 100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ. ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ച് ദിവസങ്ങള്‍ കൂടി നീളും. പക്ഷേ ഇത് സാധ്യമായത് നിങ്ങളുടെയെല്ലാം പ്രാര്‍ഥനയും ആശംസകളും മെസേജുകളും ഒക്കെ കൊണ്ടാണ്. എന്‍റെ ഹൃദയം നിറഞ്ഞ നന്ദി’, മിഥുന്‍ രമേശ് വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 20, 2023 9:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'100% ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ'; ജോലിയില്‍ തിരികെ പ്രവേശിച്ച് മിഥുന്‍ രമേശ്