പങ്കുവെച്ച് മിനിറ്റുകൾക്കുളളിൽ തന്നെ ഫോട്ടോ ആരാധകർ ഏറ്റെടുത്തു. ലാലേട്ടനെ അഭ്രപാളിയിൽ എത്തിച്ചയാളുടെ മകൻ, എന്റെ ഏട്ടനും എന്റെ ഇക്കയും, എടാ മോനെ പൊളിച്ചൂട്ടോ, രണ്ടു പേരോടും ഒത്തിരി ഇഷ്ടം, ജനറേഷൻ ഗ്യാപ്പ് ഇല്ലാതെ, മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രണ്ടുപേർ എന്നിങ്ങനെ ആരാധകർ ചിത്രത്തിന് താഴെ കമ്മന്റു കൊണ്ട് നിറയ്ക്കുകയാണ്.
മോഹന്‍ലാലിനെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് സംവിധായകൻ ഫാസിലാണ്. അദ്ദേഹം സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ് മോഹൻ ലാലിന്റെ ആദ്യം ചിത്രം. തന്നെ സിനിമയുടെ ലോകത്തേക്ക് കൊണ്ടുവന്ന വ്യക്തിയുടെ മകനെ പുണർന്ന് നിൽക്കുന്നുന്ന മോഹൻലാൽ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1980ൽ റിലീസ് ചെയ്ത ചിത്രമാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍. ശങ്കർ നായകനായ ചിത്രത്തില്‍ പൂർണിമ ഭാഗ്യരാജ്, പ്രതാപ് ചന്ദ്രൻ എന്നിവരും അഭിനയിച്ചു.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 11, 2024 9:33 PM IST