TRENDING:

ജോർജ്ജ് കുട്ടിയും കുറുവച്ചനും ഒരുമിക്കുന്നു; മോഹൻലാലും സുരേഷ് ​ഗോപിയും വരുന്നത് പാലായിലെ ലൊക്കേഷനുകളിൽ

Last Updated:

സംഘട്ടന രംഗങ്ങൾ അടക്കമുള്ള ആക്ഷൻ രംഗങ്ങളാണ് രാത്രി ചിത്രീകരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലാ: സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് മലയാളത്തിലെ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾ ഒരേ ദിവസം പാലാ നഗരത്തിൽ ചിത്രീകരണം തുടങ്ങി. മോഹൻലാൽ നായകനാകുന്ന 'ദൃശ്യം 3'ന്റെയും സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പന്റെ'യും ഷൂട്ടിം​ഗാണ് ഇന്ന് പാലയിൽ നടക്കുന്നത്.
News18
News18
advertisement

മോഹൻലാലിൻ്റെ ഷൂട്ടിങ് ഇന്ന് പകൽ പാലാ ജോസ് തിയറ്ററിലും പരിസരങ്ങളിലുമായാണ് നടക്കുന്നത്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന കുറുവച്ചൻ്റെ ചിത്രീകരണം ഇന്ന് രാത്രി 9.30 ന് ശേഷം പാലാ കുരിശുപള്ളിയുടെ മുന്നിലൂടെയുള്ള മെയിൻ റോഡിലാണ്. സംഘട്ടന രംഗങ്ങൾ അടക്കമുള്ള ആക്ഷൻ രംഗങ്ങളാണ് രാത്രി ചിത്രീകരിക്കുന്നത്.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം 3' നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' ഗോകുലം ഫിലിംസാണ് നിർമ്മിക്കുന്നത്.

ഏറ്റവും ശ്രദ്ധേയമായ കാര്യം, ഈ രണ്ട് സിനിമകളുടെയും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സിദ്ദു പനയ്ക്കൽ ആണെന്നതാണ്.

advertisement

രണ്ട് വലിയ ചിത്രങ്ങളുടെ ചിത്രീകരണത്തിനായി പാലാ നഗരവും തെരുവീഥികളും വർണ്ണ തോരണങ്ങളാലും വൈദ്യുത ദീപങ്ങളാലും അലങ്കരിക്കപ്പെട്ടു കഴിഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജോർജ്ജ് കുട്ടിയും കുറുവച്ചനും ഒരുമിക്കുന്നു; മോഹൻലാലും സുരേഷ് ​ഗോപിയും വരുന്നത് പാലായിലെ ലൊക്കേഷനുകളിൽ
Open in App
Home
Video
Impact Shorts
Web Stories