അമ്മയ്ക്കൊപ്പം കുട്ടിത്താരത്തിന്റെ ഗാനം ആസ്വദിക്കുന്ന മോഹൻലാലിന്റേയും കുടുംബത്തിന്റേയും മതിമറന്ന് പാടുന്ന ആവിർഭവിന്റെയും വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 1965 ല്‍ റിലീസ് ചെയ്ത റോസി എന്ന സിനിമയിൽ പി.ഭാസ്കരൻ രചിച്ച് യേശുദാസ് ആലപിച്ച ''അല്ലിയാമ്പല്‍ കടവില്‍'' എന്ന ഗാനാലാപനമാണ് ഇപ്പോൾ കൂടുതലായി ഷെയർ ചെയ്യപ്പെടുന്നത്.
advertisement
ചടങ്ങില്‍ സംവിധായകന്‍ മേജര്‍ രവിയും പങ്കെടുത്തിരുന്നു. സോണി ടിവിയിലെ ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർസ്റ്റാർ സിങ്ങർ 3ൽ വിജയിയായാണ് ഇടുക്കി രാമക്കൽമേട്ടിൽ നിന്നുള്ള ഈ 7 വയസുകാരൻ. 7 മുതല്‍ 15 വയസുവരെയുള്ള 15 ഗായകരോടൊപ്പം മത്സരിച്ചാണ് രാമക്കല്‍മേട് സ്വദേശി ബാബുക്കുട്ടന്‍ എന്ന എസ് ആവിര്‍ഭവ് പാൻ ഇന്ത്യൻ സ്റ്റാറായി മാറിയത്.
റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ ഗായകരിലെ ഷാരൂഖ് ഖാന്‍ എന്നാണ് ആവിര്‍ഭവിനെ വിശേഷിപ്പിക്കുന്നത്. 'ചിട്ടി ആയി ഹേ' എന്ന ഗാനത്തിലൂടെയാണ് 'ബാബുക്കുട്ടന്‍' എന്ന് വിളിപ്പേരുള്ള ആവിര്‍ഭവ് ശ്രദ്ധിക്കപ്പെട്ടത്. രാമക്കല്‍മമട് കപ്പിത്താന്‍പറമ്പില്‍ സജിമോന്‍-സന്ധ്യ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവനാണ് ആവിര്‍ഭവ്. സഹോദരി അനര്‍വിന്യയും റിയാലിറ്റിഷോ താരമാണ്. ഇരുവരും സമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്. 9.5ലക്ഷം പേരാണ് ഇവരുടെ യൂട്യൂബ് ചാനൽ സബ്‌സ്ക്രൈബ് ചെയ്തത്.