TRENDING:

അമ്മയ്ക്കും മകൾക്കും ഒരേ വേദിയിൽ വിവാഹം; വിധവയായ 53കാരിക്ക് താലി ചാർത്തിയത് ഭർത്യസഹോദരൻ

Last Updated:

'എന്‍റെ രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും നേരത്തെ തന്നെ വിവാഹിതരായി. ഇപ്പോൾ ഇളയമകൾ കൂടി വിവാഹിതയാകാൻ തീരുമാനിച്ചതോടെയാണ് പുതിയ ജീവിതത്തെക്കുറിച്ച് ചിന്തിച്ചത്. മക്കളും ഇക്കാര്യത്തിൽ സന്തോഷം അറിയിച്ചിട്ടുണ്ട്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലക്നൗ: ഭർത്താവ് മരിച്ച് കഴിഞ്ഞാൽ സ്ത്രീകളിൽ കൂടുതൽ പേരും മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാറില്ല. മക്കളെയും കുടുംബവും നോക്കി ജീവിതം കഴിച്ചു കൂട്ടുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ കാലത്ത് ഈ ഒരു രീതിക്ക് മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്. മക്കൾ തന്നെ മുന്നിട്ടിറങ്ങി ഒറ്റയ്ക്കായി പോയ അച്ഛൻ അല്ലെങ്കിൽ അമ്മയ്ക്കായി പങ്കാളികളെ കണ്ടെത്തിയ സംഭവങ്ങളും നിരവധി.
advertisement

Also Read-പഠനത്തിനൊപ്പം ചായവിതരണം; പൊലീസ് സ്റ്റേഷനിൽ ചായയുമായി എത്തിയിരുന്ന മിഥുൻ ഇനി പൊലീസ് യൂണിഫോമിലെത്തും

എന്നാൽ അമ്മയും മകളും ഒരേ ദിവസം ഒരേ വേദിയിൽ തന്നെ വിവാഹിതരായെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഉത്തർപ്രദേശിലെ ഗോരഖ്പുരില്‍' മുഖ്യമന്ത്രി സാമൂഹിക് വിവാഹ് യോജന'യുടെ കീഴില്‍ നടന്ന സമൂഹവിവാഹ വേദിയാണ് അമ്മയും മകളും വധുവായി എത്തിയ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. ഇവർ ഉൾപ്പെടെ 63 ദമ്പതികളാണ് അന്നത്തെ സമൂഹ വിവാഹച്ചടങ്ങിൽ പുതിയ ജീവിതത്തിലേക്ക് ചുവടു വച്ചത്.

advertisement

Also Read-അച്ഛനായതിന്‍റെ സന്തോഷത്തിൽ ആഘോഷം അപകടകരമായി; ദുബായിയിൽ യുവാവ് അറസ്റ്റിൽ

53 കാരിയായ ബേലി ദേവിയാണ് മകൾക്കൊപ്പം വധുവായി ചടങ്ങിനെത്തിയത്. 25 വർഷം മുമ്പാണ് ഇവരുടെ ഭർത്താവ് ഹരിധർ മരിച്ചത്. ഇയാളുടെ ഇളയസഹോദരൻ ജഗദീഷ് ആണ് ബേലി ദേവിയെ താലി ചാർത്തി ജീവിത പങ്കാളിയാക്കിയത്. കർഷകനായ ഇയാൾ അവിവാഹിതനായിരുന്നു.

ബേലിയുടെ ഇളയമകൾ ഇന്ദുവിന്‍റെ (27) വിവാഹവും ഇതേചടങ്ങിൽ തന്നെ നടന്നു. 'എന്‍റെ രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും നേരത്തെ തന്നെ വിവാഹിതരായി. ഇപ്പോൾ ഇളയമകൾ കൂടി വിവാഹിതയാകാൻ തീരുമാനിച്ചതോടെയാണ് പുതിയ ജീവിതത്തെക്കുറിച്ച് ചിന്തിച്ചത്. മക്കളും ഇക്കാര്യത്തിൽ സന്തോഷം അറിയിച്ചിട്ടുണ്ട്' ബേലി ദേവി പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

29കാരനായ രാഹുൽ ആണ് ഇന്ദുവിന്‍റെ വരൻ. 'അമ്മയും ചെറിയച്ചനും ആണ് ഇതുവരെ ഞങ്ങളുടെ എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ചിരുന്നത്. ഇപ്പോൾ അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ വളരെ സന്തോഷമുണ്ട് എന്നാണ് മകളായ ഇന്ദു പറയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അമ്മയ്ക്കും മകൾക്കും ഒരേ വേദിയിൽ വിവാഹം; വിധവയായ 53കാരിക്ക് താലി ചാർത്തിയത് ഭർത്യസഹോദരൻ
Open in App
Home
Video
Impact Shorts
Web Stories