നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • അച്ഛനായതിന്‍റെ സന്തോഷത്തിൽ ആഘോഷം അപകടകരമായി; ദുബായിയിൽ യുവാവ് അറസ്റ്റിൽ

  അച്ഛനായതിന്‍റെ സന്തോഷത്തിൽ ആഘോഷം അപകടകരമായി; ദുബായിയിൽ യുവാവ് അറസ്റ്റിൽ

  ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടിയുണ്ടായത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ദുബായ്: അച്ഛനായതിന്‍റെ സന്തോഷം പങ്കുവയ്ക്കാൻ 'ആഘോഷം' നടത്തിയ ആൾ അറസ്റ്റിൽ. കുഞ്ഞിന്‍റെ ജനനം ആഘോഷിക്കുന്നതിനായി അപകടരമായി പടക്കം പൊട്ടിച്ചതിനാണ് ദുബായ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. റെസിഡൻഷ്യൽ ഏരിയയിൽ വച്ചായിരുന്നു ഇയാളുടെ ആഘോഷം. ഇത് മൂലം സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും ചെറിയ തോതിൽ കേടുപാടുകൾ വന്നതായി പരാതി ഉയർന്നിരുന്നു.

   Also Read-പഠനത്തിനൊപ്പം ചായവിതരണം; പൊലീസ് സ്റ്റേഷനിൽ ചായയുമായി എത്തിയിരുന്ന മിഥുൻ ഇനി പൊലീസ് യൂണിഫോമിലെത്തും

   പടക്കം പൊട്ടിച്ചു കൊണ്ടുള്ള ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടിയുണ്ടായത്. അറസ്റ്റ് ചെയ്തയാളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്. അപകടം ഉണ്ടാക്കുന്ന തരത്തിൽ പടക്കം ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് നടപടിയെന്നാണ് പൊലീസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചത്.   അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ പടക്കം ഉപയോഗത്തിനെതിരെ കർശന താക്കീതും പൊലീസ് നൽകിയിട്ടുണ്ട്. 'അശ്രദ്ധമായ രീതിയിൽ പടക്കം ഉപയോഗിക്കുന്നത് അപകടസാധ്യതയുയർത്തുന്നതാണ്. ഇത് പൊള്ളലിനും ചിലപ്പോള്‍ വൈകല്യങ്ങൾക്കും ഇടയാക്കിയേക്കും. ചിലപ്പോൾ വൻ തീപിടിത്തത്തിന് തന്നെ കാരണമായേക്കും' എന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.
   Published by:Asha Sulfiker
   First published:
   )}