അത്തരത്തിലൊരു പരാതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാകുന്നത്. എന്നാല്‍ ഇത്തവണ കിട്ടിയത് പാതിവെന്ത ഗുളികയായിരുന്നു. മുംബൈയിൽ നിന്നുള്ള ഫോട്ടോഗ്രാഫറായ ഉജ്ജ്വൽ പുരിക്കാണ് ഇത്തരത്തിലുള്ള ഒരു ദുരനുഭവം ഉണ്ടായത്. സ്വിഗി വഴിയാണ് പ്രശസ്തമായ ലിയോപോൾഡ് കഫേയിൽ നിന്നും ഉജ്ജ്വൽ ഭക്ഷണം ഓർഡർ ചെയ്തത്. ഒയ്‌സ്റ്റർ സോസിലെ ചിക്കനിൽ നിന്നുംമാണ് യുവാവിനു ഗുളിക ലഭിച്ചത്. ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോയും ഉജ്ജ്വൽ എക്സിൽ ഷെയർ ചെയ്തിട്ടുണ്ട്.
advertisement
"എന്റെ മുംബൈ ക്രിസ്മസ് സർപ്രൈസ്. ലിയോപോൾഡ് കൊളാബയിൽ നിന്ന് സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ഭക്ഷണം. ഭക്ഷണത്തിൽ നിന്നും പകുതി വേവിച്ച മരുന്ന് കിട്ടി" എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം “ലിയോപോൾഡിലെ (ഓയ്‌സ്റ്റർ സോസിലെ ചിക്കൻ) എന്റെ ഭക്ഷണത്തിൽ ഇത് കണ്ടെത്തി” എന്ന് ഉജ്ജ്വൽ പങ്കുവച്ച വീഡിയോയ്ക്കൊപ്പവും കുറിച്ചിട്ടുണ്ട്.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നിരാശപ്പെടുത്തുന്ന അനുഭവം എന്നാണ് പലരും കുറിച്ചത്. ചിലരൊക്കെ രസകരമായ മറുപടിയും പോസ്റ്റിന് നൽകി.