'700 രൂപയ്ക്ക് ഥാര്‍ വാങ്ങണമെന്ന് കുട്ടി'; എങ്കില്‍ ഉടനെ തങ്ങള്‍ പാപ്പരാകുമെന്ന് ആനന്ദ് മഹീന്ദ്ര
- Published by:Sarika KP
- news18-malayalam
Last Updated:
ഇങ്ങനെ ചെയ്താല്‍ നമ്മള്‍ ഉടനെ കടക്കെണിയിലാവും എന്നാണ് ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചത്.
ഒരു കുട്ടിയുടെ വീഡിയോ പങ്കുവച്ച് കൊണ്ട് ആനന്ദ് മഹീന്ദ്ര പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 700 രൂപയ്ക്ക് ഥാര്‍ വാങ്ങാമെന്ന് അച്ഛനോട് പറയുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്. ഇതിനു നൽകിയ മറുപടി ആളുകളിൽ ചിരിയുണർത്തുന്നു.
നോയിഡയില്‍ നിന്നുള്ള ചീക്കു യാദവ് എന്ന ആണ്‍കുട്ടി ഒരു മഹീന്ദ്ര ഥാര്‍ വാങ്ങാനുള്ള ആഗ്രഹം പിതാവിനോട് പ്രകടിപ്പിക്കുന്നതാണ് വീഡിയോ. വീഡിയോയിൽ ഹീന്ദ്രയുടെ ഥാറും എക്‌സ്. യു. വിയും ഒന്നുതന്നെയാണഎന്നും രണ്ടും 700 രൂപയ്ക്ക് വാങ്ങാമെന്നുമാണ് കുട്ടി പറയുന്നത്. ഇങ്ങനെയെങ്കില്‍ തങ്ങള്‍ താമസിയാതെ പാപ്പരാകുമെന്നാണ് ആനന്ദ് മഹീന്ദ്ര നൽകിയ മറുപടി. ഒരുമിനുട്ടും ഇരുപത്തിയൊന്‍പത് സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്നത്.
advertisement
ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ ഏഴ് ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞു.' ഐ ലവ് ചീക്കു എന്ന് പറഞ്ഞ് എന്റെ സുഹൃത്താണ് ഈ വിഡിയോ അയച്ചുതന്നത്. ഇന്‍സ്റ്റയിലെ അവന്റെ ചില വീഡിയോകളും ഞാന്‍ കണ്ടു. ഇപ്പോള്‍ ഞാനും അവനെ ഇഷ്ടപ്പെടുന്നു. എന്നാല്‍ അവന്‍ വാദിക്കുന്നത് പോലെ ഥാര്‍ 700 രൂപയ്ക്ക് വിറ്റാല്‍ നമ്മള്‍ ഉടനെ കടക്കെണിയിലാവും എന്നതാണ് എന്റെ പ്രശ്നം', ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
My friend @soonitara sent me this saying “I love Cheeku!” So I watched some of his posts on Insta (@cheekuthenoidakid) and now I love him too. My only problem is that if we validated his claim & sold the Thar for 700 bucks, we’d be bankrupt pretty soon…???? pic.twitter.com/j49jbP9PW4
— anand mahindra (@anandmahindra) December 24, 2023
advertisement
ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോ പെട്ടന്ന് തന്നെ വൈറലായി മാറി. ഹൃദയവും സ്‌നേഹവും നിറഞ്ഞ ഇമോജികള്‍ പങ്കുവെച്ച നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തി. ചിലര്‍ കുട്ടിയുടെ ആഗ്രഹം നിറവേറ്റാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ മറ്റുള്ളവര്‍ സാധ്യതയുള്ള ബിസിനസ് ആശയങ്ങളെക്കുറിച്ചാണ് പറഞ്ഞത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 24, 2023 7:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'700 രൂപയ്ക്ക് ഥാര്‍ വാങ്ങണമെന്ന് കുട്ടി'; എങ്കില്‍ ഉടനെ തങ്ങള്‍ പാപ്പരാകുമെന്ന് ആനന്ദ് മഹീന്ദ്ര