TRENDING:

വിക്രമനും മുത്തുവും നഗരത്തിൽ; ബാലരമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവൻ നൽകി ഫോട്ടോ സ്റ്റോറി

Last Updated:

തിരുവനന്തപുരം നഗരത്തിൽ ഡെലിവറി ബോയികളായി ജോലി നോക്കുന്ന വിക്രമനെയും മുത്തുവിനെയും ലൊട്ടുലൊടുക്കും ഗുൽഗുൽമാലുവും ചേർന്ന് വീണ്ടും കുഴിയിൽ ചാടിക്കുന്ന കഥയാണ് മുരളീകൃഷ്ണന്റെ ഫോട്ടോ സ്റ്റോറി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബാലരമയിലെ വിക്രമനെയും മുത്തുവിനെയും അറിയാത്ത മലയാളികൾ ഉണ്ടാവില്ല. 'മായാവി' എന്ന ചിത്രകഥയിലെ കഥാപാത്രങ്ങളാണ്. ഉഡായിപ്പുകളുമായി ഇവർ നമുക്കിടയിലേക്ക് വന്നാലോ? വിക്രമനും മുത്തുവും മാത്രമല്ല, ബാലരമയിലെ മറ്റ് കഥാപാത്രങ്ങളും മനുഷ്യരായി നമുക്കിടയിലേക്ക് എത്തുന്നു. മണിച്ചിത്രത്താഴ് ഫോട്ടോ സ്റ്റോറിയാക്കി ശ്രദ്ധേയനായ മുരളീകൃഷ്ണനും സുഹൃത്തുക്കളും ചേർന്നാണ് ബാലരമയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നത്.
advertisement

also read:സൈക്കിൾ നന്നാക്കിക്കൊടുത്തില്ല; നോട്ടുബുക്ക് താളിൽ പരാതി എഴുതി വിദ്യാർഥി; പ്രശ്നം പരിഹരിച്ച് പൊലീസ്

വിക്രമനും മുത്തുവും എന്നാണ് ഫോട്ടോ സ്റ്റോറിയുടെ പേര്. തിരുവനന്തപുരം നഗരത്തിൽ ഡെലിവറി ബോയികളായി ജോലി നോക്കുന്ന വിക്രമനെയും മുത്തുവിനെയും ലൊട്ടുലൊടുക്കും ഗുൽഗുൽമാലുവും ചേർന്ന് വീണ്ടും കുഴിയിൽ ചാടിക്കുന്ന കഥയാണ് മുരളീകൃഷ്ണന്റെ ഫോട്ടോ സ്റ്റോറി. വരുംദിവസങ്ങളിൽ ബാലരമയിലെ മറ്റ് കഥാപാത്രങ്ങളും ഫോട്ടോസ്റ്റോറിയുടെ ഭാഗമാകും എന്ന സൂചനയും ഇതിൽ നൽകിയിരിക്കുന്നു.

എസ്. ദുർഗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കണ്ണൻനായരാണ് വിക്രമനായി എത്തുന്നത്. മണിച്ചിത്രത്താഴ് സീരീസില്‍ രാമനാഥനായെത്തിയ ആനന്ദ് മൻമഥനാണ് മുത്തു. മണിച്ചിത്രത്താഴ് സീരീസില്‍ ശങ്കർതമ്പിയായി പ്രത്യക്ഷപ്പെട്ട രാഹുൽ നായരാണ് പുട്ടാലു. ജിക്കുജി ഇലഞ്ഞിക്കൻ ലൊട്ടുലൊടുക്കായും രവി ശങ്കർ ഗുൽഗുൽ മാലുവായും എത്തുന്നു. ജിബിൻ ജി നായരാണ് ലംബോധരൻ.

advertisement

രാജുവിന്റെയും രാധയുടെയും കുട്ടിക്കാലമാണ് ചിത്രത്തിലുള്ളത്. ജിബിന്റെ ഇരട്ടക്കുട്ടികളാണ് രാജുവായും രാധയായും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആശയം മുരളീകൃഷ്ണന്റേതാണെങ്കിലും വിനേഷ് വിശ്വനാഥൻ, കണ്ണൻ നായർ, കൈലാഷ് എസ് ഭവൻ, ആനന്ദ് മൻമഥൻ എന്നിവരും സഹായിച്ചിട്ടുണ്ട്. രാഹുൽ രാധാകൃഷ്ണൻ, അഭയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത്.

'വർഷങ്ങളായി മലയാളികളെ കുടുകുടെ ചിരിപ്പിച്ച ബാലരമ കഥാപാത്രങ്ങളായ വിക്രമനും ,മുത്തുവും അക്ഷരാർത്ഥത്തിൽ ഇതേത് വർഷമെന്നറിയാതെ ഉഴറുന്ന കഥ ഇവിടെ ആരംഭിക്കുന്നു.

ഒരു അമർ ചിത്രകഥ വായിക്കുന്നതുപോലെ ഓരോ ഫോട്ടോകളും ക്യാപ്‌ഷൻ സഹിതം വായിച്ചു പോകാൻ അപേക്ഷിക്കുന്നു'

advertisement

എന്ന കുറിപ്പോടെയാണ് ഫോട്ടോ സ്റ്റോറി ആരംഭിച്ചിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിക്രമനും മുത്തുവും നഗരത്തിൽ; ബാലരമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവൻ നൽകി ഫോട്ടോ സ്റ്റോറി