സൈക്കിൾ നന്നാക്കിക്കൊടുത്തില്ല; നോട്ടുബുക്ക് താളിൽ പരാതി എഴുതി വിദ്യാർഥി; പ്രശ്നം പരിഹരിച്ച് പൊലീസ്
Last Updated:
എളമ്പിലാട് യൂ പി സ്കൂൾ വിദ്യാർഥിയാണ് മേപ്പയ്യൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സൈക്കിൾ കടക്കാരനെതിരെ അഞ്ചാം ക്ലാസുകാരൻ നൽകിയ പരാതി പരിഹരിച്ച് പൊലീസ്. എളമ്പിലാട് യൂ പി സ്കൂൾ വിദ്യാർഥിയായ ആബിർ ആണ് മേപ്പയ്യൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സെപ്തംബറിൽ നന്നാക്കാൻ ഏൽപ്പിച്ച സൈക്കിൾ നന്നാക്കി നൽകാത്തതിനെ തുടർന്നാണ് കുട്ടി പൊലീസിനെ സമീപിച്ചത്. പോയി അന്വേഷിക്കാൻ വീട്ടിൽ ആരും ഇല്ലാത്തതിനാലാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം തങ്ങളിലർപ്പിച്ച വിശ്വാസത്തിന്റെ വരികളാണ് വിദ്യാർഥി പുസ്തകത്താളിൽ കുറിച്ചിരിക്കുന്നതെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയിരിക്കുന്നു. ആബിറിനെറെ പരാതി പൊലീസ് അന്വേഷിച്ച് പരിഹരിച്ചിട്ടുണ്ട്.
നോട്ടുബുക്കിലെ പേജ് ചീന്തി അതിലെഴുതി മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിങ്ങനെയാണ്:
മേപ്പയൂർ പോലീസ് സ്റ്റേഷൻ എസ്.ഐക്ക്
സർ,
എന്റെയും അനിയന്റെയും സൈക്കിള്‍ സെപ്റ്റംബര്‍ അഞ്ചാം തിയതി കൊടുത്തതാണ്. ഇത് വരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വാങ്ങി വെച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല. ചിലപ്പോള്‍ എടുത്താല്‍ നന്നാക്കും എന്ന് പറയും. കടയില്‍ പോയി നോക്കിയാൽ അടച്ചിട്ടുണ്ടാകും. വീട്ടിൽ വേറെ ആരും ഇല്ല പോയി അന്വേഷിക്കാൻ. അതുകൊണ്ട് സാർ ഇത് ഒന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം.
advertisement
എന്ന് ആബിർ
പരാതിയുടെ ഗൗരവം ചോർന്ന് പോകാതെ തന്നെ ജനമൈത്രി പൊലീസ് ഈ വിഷയം കൈകാര്യം ചെയ്തു.
സിവിൽ പോലീസ് ഓഫീസർ രാധിക അന്വേഷിച്ചപ്പാേൾ കുട്ടിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഉടന്‍ തന്നെ റിപ്പയറിങ് നടത്തുന്ന സൈക്കിള്‍ കടക്കാരനെ കണ്ടു കാരണമന്വേഷിച്ചു. സുഖമില്ലാത്തിനാലും, മകന്റെ കല്യാണത്തിരക്ക് കാരണവുമാണ് ഷോപ്പ് തുറക്കാനും സൈക്കിൾ അറ്റകുറ്റപണി നടത്താനും വൈകിയതെന്നു പറഞ്ഞ സൈക്കിള്‍ മെക്കാനിക്ക് ആബിറിന്റെ സൈക്കിൾ നന്നാക്കി കൊടുത്തിട്ടുണ്ട് .
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 28, 2019 5:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സൈക്കിൾ നന്നാക്കിക്കൊടുത്തില്ല; നോട്ടുബുക്ക് താളിൽ പരാതി എഴുതി വിദ്യാർഥി; പ്രശ്നം പരിഹരിച്ച് പൊലീസ്








