TRENDING:

'70 മണിക്കൂറില്‍' ഒരു മണിക്കൂര്‍ നഷ്ടപ്പെട്ടല്ലോ! മകള്‍ക്കൊപ്പം ഐസ്‌ക്രീം കഴിക്കുന്ന നാരായണമൂർത്തിയോട് സോഷ്യല്‍ മീഡിയ

Last Updated:

മകളായ അക്ഷത മൂര്‍ത്തിയോടൊപ്പമിരുന്ന് അദ്ദേഹം ഐസ്‌ക്രീം കഴിക്കുന്ന ചിത്രത്തിന് താഴെ ചിലര്‍ കമന്റിട്ടതോടെയാണ് ചിത്രം വൈറലായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളുരുവിലെ ഒരു ഐസ്‌ക്രീം പാര്‍ലറിലിരുന്ന മകളോടൊപ്പം ഐസ്‌ക്രീം കഴിക്കുന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മകളായ അക്ഷത മൂര്‍ത്തിയോടൊപ്പമിരുന്ന് അദ്ദേഹം ഐസ്‌ക്രീം കഴിക്കുന്ന ചിത്രത്തിന് താഴെ ചിലര്‍ കമന്റിട്ടതോടെയാണ് ചിത്രം വൈറലായത്.
advertisement

യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന നാരായണ മൂര്‍ത്തിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പലരും ചിത്രത്തിന് താഴെ കമന്റിട്ടത്.

''തിങ്കളാഴ്ച വൈകുന്നേരം 8.30 ആയിട്ടേയുള്ളു. 70 മണിക്കൂര്‍ ജോലിയെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സമയമായിട്ടില്ല'' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

''70മണിക്കൂറില്‍ ഒരു മണിക്കൂര്‍ നഷ്ടപ്പെട്ടു,'' എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

Also read-നാരായണമൂര്‍ത്തിയുടെ ആഴ്‌ചയിൽ 70 മണിക്കൂര്‍ ജോലി; ജീവിക്കാൻ ആകെ വർഷത്തിൽ രണ്ടു മാസമെന്ന് കൊമേഡിയന്‍

advertisement

'' ഇവര്‍ വെക്കേഷനിലാണോ? 70 മണിക്കൂര്‍ ജോലി കാര്യം മറന്നോ? എന്നാണ് മറ്റൊരാളുടെ കമന്റ്.

അതേസമയം ബ്രിട്ടന്റെ പ്രഥമ വനിതകൂടിയായ അക്ഷത മൂര്‍ത്തി കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിലെത്തിയത്. മാതാപിതാക്കളോടൊപ്പം ചിത്ര ബാനര്‍ജി ദിവകരുണിയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലും അക്ഷത പങ്കെടുത്തിരുന്നു. An Uncommon Love: The Early Life of Sudha and Narayana Murthy എന്ന പുസ്തകമാണ് പ്രകാശനം ചെയതത്. ബംഗളുരുവിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കൊമേഴ്‌സില്‍ വെച്ചാണ് പുസ്തക പ്രകാശന ചടങ്ങ് നടന്നത്.

advertisement

രാജ്യത്തിന്റെ സമ്പദ്വവ്യവസ്ഥയുടെ പുരോഗതിക്ക് വേണ്ടി ഇന്ത്യയിലെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറാകാണമെന്ന നാരായണ മൂര്‍ത്തിയുടെ പരാമര്‍ശം അടുത്തിടെ വിവാദമായിരുന്നു.

advertisement

അദ്ദേഹത്തിന്റെ അഭിപ്രായത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. പതിറ്റാണ്ടുകളായി വന്‍ പുരോഗതി കൈവരിച്ച സമ്പദ് വ്യവസ്ഥകളോട് മത്സരിക്കുമ്പോള്‍ ഇന്ത്യയെ മുന്‍ നിരയില്‍ എത്തിക്കുന്നതിന് യുവാക്കള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. യൂട്യൂബില്‍ റിലീസ് ചെയ്ത 3one4 ക്യാപിറ്റലിന്റെ പോഡ്കാസ്റ്റായ 'ദി റെക്കോര്‍ഡ്' എന്ന പരിപാടിയിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മുന്‍ ഇന്‍ഫോസിസ് സിഎഫ്ഒ മോഹന്‍ദാസ് പൈയുമായാണ് അദ്ദേഹം സംഭാഷണത്തിലേര്‍പ്പെട്ടത്. സാങ്കേതിക വിദ്യ, ഇന്‍ഫോസിസ്, രാജ്യപുനര്‍നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും പോഡ്കാസ്റ്റില്‍ ഇരുവരും ചര്‍ച്ച ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യയുടെ തൊഴില്‍ക്ഷമത മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. അതിനാല്‍ രാജ്യത്തെ യുവജനങ്ങള്‍ കൂടുതല്‍ സമയം ജോലി ചെയ്യണം. ജപ്പാനും ജര്‍മ്മനിയും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പ്രകടിപ്പിച്ച ഉല്‍പ്പാദനക്ഷമത കാഴ്ചവെയ്ക്കാനാകണം. എങ്കില്‍ മാത്രമേ ചൈന പോലുള്ള വന്‍ശക്തികളോടൊപ്പം മത്സരിക്കാന്‍ കഴിയൂവെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. ''ഇന്ത്യയുടെ തൊഴില്‍ക്ഷമത വളരെ കുറവാണ്. ഉല്‍പ്പാദനക്ഷമത, സര്‍ക്കാരിലെ അഴിമതി, ഉദ്യോഗസ്ഥതലത്തിലെ കാലതാമസം എന്നിവയില്‍ പുരോഗതി വരുത്താത്തിടത്തോളം കാലം വന്‍ സാമ്പത്തിക ശക്തികളുമായി മത്സരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല,'' എന്നും അദ്ദേഹം പറഞ്ഞിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'70 മണിക്കൂറില്‍' ഒരു മണിക്കൂര്‍ നഷ്ടപ്പെട്ടല്ലോ! മകള്‍ക്കൊപ്പം ഐസ്‌ക്രീം കഴിക്കുന്ന നാരായണമൂർത്തിയോട് സോഷ്യല്‍ മീഡിയ
Open in App
Home
Video
Impact Shorts
Web Stories