അവസാനം വഴിതടയാനെത്തിയ പ്രവര്‍ത്തകന്‍ ഉത്തരം മുട്ടിനില്‍ക്കുമ്പോള്‍ ഒരു 'ഹോണ്‍' ആണ് അയാളെ രക്ഷിച്ചത്. എന്തായാലും സംഭവത്തിന്റെ വീഡിയോ വൈറലാണ്. ഹര്‍ത്താല്‍ എന്തിനുള്ളതാണെന്ന് വഴിതടയാനെത്തിയ യുവാവിനോട് യാത്രക്കാരന്റെ ചോദ്യം. അതിന് മുന്നില്‍ വഴിതടഞ്ഞ പ്രവര്‍ത്തകന്‍ ഒന്ന് പരുങ്ങുന്നത് കാണാം.
'എല്ലാത്തിനും, അതു കൊണ്ട് ഈ സമരത്തോട് അനുകൂലിക്കണം' എന്ന ഒഴുക്കന്‍ മറുപടി യുവാവ് നല്‍കി. എന്തിന് വേണ്ടിയാണ് ഇത് നടത്തുന്നത് എന്ന് പറഞ്ഞുതരുമോ എന്നായി യാത്രക്കാരന്റെ അടുത്ത ചോദ്യം. ഇതോടെ എന്തിനാണ് ഈ പണിമുടക്ക് എന്ന് വിശദീകരിക്കാന്‍ പോലും അറിയാത്ത വഴി തടയാന്‍ നിന്ന സമരക്കാരനെ ഒരു 'ഹോണ്‍' ആണ് രക്ഷിച്ചത്.
advertisement
വാഹനത്തിന്റെ ഹോണ്‍ കോട്ടതോടെ ഒരു മിനിറ്റേയെന്ന് പറഞ്ഞാണ് യുവാവ് തടിതപ്പിയത്. എന്തായാവും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തായാവും 'ഹോണ്‍' രക്ഷിച്ച പ്രവര്‍ത്തകനാണ് ട്രോള്‍ ലോകത്തെ താരം.
Nationwide Strike | സ്‌കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികള്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു
സ്‌കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ സമരാനുകൂലികള്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. കടയ്ക്കല്‍ ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലിക്കെത്തിയ അധ്യാപകരെയാണ് ക്ലാസ് മുറിയില്‍ പൂട്ടിയിട്ടത്. പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവും ചിതറ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്.
അധ്യാപകര്‍ക്കുനേരെ അസഭ്യവര്‍ഷവും നടത്തുകയും പുറത്തിറങ്ങുമ്പോള്‍ കാണിച്ചുതരാമെന്ന് ഷിബുലാല്‍ ഭീഷണപ്പെടുത്തുകയും ചെയ്തു. വന്‍ പൊലീസ് സന്നാഹം സ്‌കൂളിന് മുന്നില്‍ നിലയുറപ്പിച്ചു.