ഒന്നേകാൽ ലക്ഷത്തോളം രൂപ പിഴ അടച്ചതിന് ശേഷമായിരുന്നു എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞത്. തിരുവോണ ദിനത്തിലായിരുന്നു നവ്യയ്ക്ക് ഈ അവസ്ഥ നേരിടേണ്ടി വന്നത്.
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ഇന്നലെ മെൽബൺ എയർപോർട്ടിൽ വിമാനം ഇറങ്ങിയ നവ്യനായരുടെ കൈവശം 15 സെന്റീമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് ഉണ്ടായിരുന്നത്. ഇത് കൈവശം വെച്ചതിന് മെൽബൺ എയർപോർട്ട് അധികൃതർ തടഞ്ഞു വെക്കുകയായിരുന്നു. പിന്നീട് ഒന്നേകാൽ ലക്ഷത്തോളം രൂപ ($1980) ഫൈൻ അടച്ചതിനുശേഷം മാത്രമാണ് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ ആയത്. നവ്യ തന്നെയാണ് ഈ വിവരം പരിപാടിയിൽ പങ്കെടുക്കവെ പറഞ്ഞത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 06, 2025 4:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മുല്ലപ്പൂ കൈവശം വെച്ചതിന് നവ്യാ നായർക്ക് എയർപോർട്ടിൽ ഒന്നേകാൽ ലക്ഷം രൂപ ഫൈൻ