TRENDING:

Kaviyoor Ponnamma| 'ന്യായീകരിക്കാൻ കഴിയുന്നതല്ല... മാപ്പ് ചൊദിക്കട്ടെ പൊന്നുസേ...'; കവിയൂർ പൊന്നമ്മയുടെ ഓർമ്മകളിൽ നവ്യ നായർ

Last Updated:

ബാലാമണിയുടെ സ്വന്തം ഉണ്ണിയമ്മ വിട പറയുമ്പോൾ ഓർമ്മക്കുറിപ്പുമായി നവ്യ നായർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ഓർമ്മകൾ പങ്കുവെച്ച് നടി നവ്യ നായർ. ന്യായീകരിക്കാൻ കഴിയുന്നതല്ല എങ്കിലും അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാനില്ല. വലിയ മാപ്പ് ചോദിക്കട്ടെ പുന്നൂസേ എന്നാണ് ഇൻസ്റ്റഗ്രാമിൽ താരം കുറിച്ചത്. എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നത് പോലെ ഒരുങ്ങാൻ ഇരുന്ന് തന്നതും, എന്റെ മുടി കോതി പിന്നിതന്നതും, ഒരുമിച്ച് ഉറങ്ങിയതും എല്ലാം മായാത്ത ഓർമ്മകളാണ് എന്നും നവ്യ കുറിച്ചു.
advertisement

നവ്യ നായർ അഭിനയിച്ച മലയാളികൾ ഇന്നും ഇഷ്ടപ്പെടുന്ന ചിത്രമായ നന്ദനത്തിൽ ഇരുവരും ഒന്നിച്ചുള്ള കോമ്പോ ഇഷ്ടപ്പെടാത്തർ ചുരുക്കം ആയിരിക്കും. ഉണ്ണിയമ്മയുടെ സ്വന്തം ബാലാമണിയും ഇരുവരും തമ്മിലുള്ള സ്നേഹവും കരുതലും എല്ലാം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

നവ്യയുടെ കുറിപ്പ്

വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ ..അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക് .. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല .. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ലാ …എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലിങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ ..എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും .. എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ ..സ്നേഹം മാത്രം തന്ന പൊന്നുസേ ..

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുറ്റബോധം ഏറെ ഉണ്ട് , മാപ്പാക്കണം ..എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ ചിലതൊക്കെ തീർത്താൽ തീരാത്ത വേദനയായല്ലോ !

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Kaviyoor Ponnamma| 'ന്യായീകരിക്കാൻ കഴിയുന്നതല്ല... മാപ്പ് ചൊദിക്കട്ടെ പൊന്നുസേ...'; കവിയൂർ പൊന്നമ്മയുടെ ഓർമ്മകളിൽ നവ്യ നായർ
Open in App
Home
Video
Impact Shorts
Web Stories