TRENDING:

'എനിക്ക് സമ്മാനമായി നെയ്യ് കിട്ടിയിട്ടുണ്ട് '; പാക് മെഡൽ ജേതാവിന് പോത്തിനെ കിട്ടിയതിൽ നീരജ് ചോപ്രയുടെ പ്രതികരണം

Last Updated:

നെയ്യ് ശരീരത്തിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. ഇത് സ്‌പോര്‍ട്‌സില്‍ വളരെയധികം പ്രധാന്യമുള്ള കാര്യമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാരീസ് ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോ മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയ പാക് താരം അര്‍ഷാദ് നദീമിന് ഭാര്യാ പിതാവ് പോത്തിനെ സമ്മാനമായി നല്‍കിയത് വാര്‍ത്തയായിരുന്നു. പാകിസ്ഥാന്റെ ആദ്യ ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവിന് പോത്തിനെ സമ്മാനമായി നല്‍കിയത് വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. നദീം ജനിച്ചു വളര്‍ന്ന പഞ്ചാബ് പ്രവിശ്യയിലെ ഗ്രാമത്തിലെ പാരമ്പര്യം അനുസരിച്ചാണ് അദ്ദേഹത്തിന് പോത്തിനെ സമ്മാനമായി നല്‍കിയതെന്ന് ഭാര്യാപിതാവ് അറിയിച്ചിരുന്നു. എന്നാല്‍, തനിക്കും സമാനമായ സമ്മാനങ്ങള്‍ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. പാരീസ് ഒളിമ്പിക്‌സില്‍ നീരജ് വെള്ളിമെഡല്‍ നേടിയിരുന്നു. ''ഒരിക്കല്‍ എനിക്ക് നാട്ടിലുണ്ടാക്കിയ നെയ്യ് സമ്മാനമായി ലഭിച്ചിരുന്നു. ഹരിയാനയിലെ വീട്ടിലെത്തിയപ്പോള്‍ പത്ത് കിലോ നെയ്യ്, 50 കിലോ ഗ്രാം നെയ്യ് എന്നിങ്ങനെ കിട്ടിയിരുന്നു. ലഡ്ഡുവും സമ്മാനമായി ലഭിച്ചിരുന്നു,'' ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ നീരജ് പറഞ്ഞു.
advertisement

''മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് ചിലര്‍ ചില വാഗ്ദാനങ്ങള്‍ നടത്തും. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഞങ്ങള്‍ 50 കിലോഗ്രാം നെയ്യ് നല്‍കുമെന്നൊക്കെ. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. കബഡിയും ഗസ്തി മത്സരവുമെല്ലാം നടക്കുന്ന ഇടത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നെയ്യ് സമ്മാനമായി നല്‍കുന്നത് പതിവ് കാഴ്ചയാണ്. കാരണം, നെയ്യ് ശരീരത്തിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. ഇത് സ്‌പോര്‍ട്‌സില്‍ വളരെയധികം പ്രധാന്യമുള്ള കാര്യമാണ്. പോത്തുകളെയും ഞങ്ങളുടെ നാട്ടില്‍ സമ്മാനമായി നല്‍കാറുണ്ട്. കബഡിയിലും ഗുസ്തിയിലും വിജയിക്കുന്നവര്‍ക്ക് ബുള്ളറ്റ് മോട്ടോര്‍ ബൈക്കും ട്രാക്ടറുകളും സമ്മാനമായി നല്‍കാറുണ്ട്,'' നീരജ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാരീസ് ഒളിമ്പിക്‌സില്‍ 92.98 മീറ്റര്‍ ദൂരം പിന്നിട്ടാണ് നദീം സ്വര്‍ണമെഡല്‍ നേടിയത്. ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ നീരജിന് 90 മീറ്റര്‍ ദൂരപരിധി ഇതുവരെയും നേടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ആ ദൂരം താന്‍ വൈകാതെ മറികടക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് നീരജ് അഭിമുഖത്തില്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എനിക്ക് സമ്മാനമായി നെയ്യ് കിട്ടിയിട്ടുണ്ട് '; പാക് മെഡൽ ജേതാവിന് പോത്തിനെ കിട്ടിയതിൽ നീരജ് ചോപ്രയുടെ പ്രതികരണം
Open in App
Home
Video
Impact Shorts
Web Stories