TRENDING:

ഒരു വാച്ചിന് 50 ലക്ഷമോ! പാരീസ് ഒളിമ്പിക്‌സിൽ നീരജ് ചോപ്ര ധരിച്ച വാച്ചിന്റെ വില കേട്ട് ഞെട്ടി ആരാധകർ

Last Updated:

പാരീസ് ഒളിമ്പിക്‌സിൽ നീരജ് ചോപ്ര ധരിച്ച വാച്ചിന്റെ വില കേട്ട് ഞെട്ടി ആരാധകർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാരീസ് ഒളിംപിക്‌സില്‍ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടി നീരജ് ചോപ്ര ഇന്ത്യക്ക് അഞ്ചാം മെഡൽ നേടി തന്നിരിക്കുകയാണ്. ഇപ്പോൾ ചർച്ചയാകുന്നത് ഒളിംപിക്സിൽ നീരജ് ധരിച്ചിരുന്ന വാച്ചാണ്. ഒമേഗയുടെ ബ്രാൻഡ് അംബാസഡറായ നീരജ് ചോപ്ര ഒളിംപിക്സിൽ ധരിച്ചത് ഒമേഗയുടെ 50 ലക്ഷം വില വരുന്ന വാച്ചാണ്. ഒമേഗ 1932 മുതൽ എല്ലാ ഒളിമ്പിക് ഗെയിമുകളുടെയും ഔദ്യോഗിക ടൈംകീപ്പറായി തുടരുന്ന ബ്രാൻഡാണ്.
advertisement

ഒമേഗ സീമാസ്റ്റർ അക്വാടെറ 150 എം(Omega Seamaster AquaTerra 150M ) ശേഖരത്തിൻ്റെ ഭാഗമായ ലക്ഷ്വറി വാച്ചാണ് നീരജ് ധരിച്ചത്. ടൈറ്റാനിയം കെയ്‌സും ടെലിസ്‌കോപ്പിക് കിരീടവുമായി വരുന്ന ഇതിന്, സ്‌ക്രാച്ച്-റെസിസ്റ്റൻ്റ് സഫയർ ക്രിസ്റ്റലുകളും ഉണ്ട്. അക്വാടെറ സ്ട്രൈപ്പുകളുള്ള ചാരനിറത്തിലുള്ള ഡയലും സീമാസ്റ്റർ ലോഗോയും ഇതിലുണ്ട്. കറുത്ത സ്ട്രാപ്പാണ് വാച്ചിനുള്ളത്. വാട്ടർ റസിസ്റ്റന്റായ ഈ വാച്ച് 72 മണിക്കൂർ പവർ റിസർവുമുണ്ട്. ഒമേഗയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 52,13,200 രൂപയാണ് വാച്ചിൻ്റെ വില.

advertisement

Can anyone tell which watch Neeraj Chopra was wearing in the 2024 Paris Olympics finals?

byu/Impressive-Tart6265 inwatchesindia

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

89.45 മീറ്റര്‍ എറിഞ്ഞാണ് നീരജ് വെള്ളി മെഡൽ നേടിയത്. ടോക്കിയോ 2020 ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ത്രോയിലൂടെ ദശലക്ഷ കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്ന നീരജ് ചോപ്ര, പാരീസില്‍ വെള്ളി നേടിയതോടെ തന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി ചേര്‍ത്തു. നീരജ് ചോപ്രയുടെ രണ്ടാം ഒളിമ്പിക് മെഡലാണിത്. തുടര്‍ച്ചയായി 85 മീറ്ററിനു മുകളില്‍ എറിഞ്ഞയാളെന്ന നേട്ടവും സ്വന്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരു വാച്ചിന് 50 ലക്ഷമോ! പാരീസ് ഒളിമ്പിക്‌സിൽ നീരജ് ചോപ്ര ധരിച്ച വാച്ചിന്റെ വില കേട്ട് ഞെട്ടി ആരാധകർ
Open in App
Home
Video
Impact Shorts
Web Stories