ശ്രീശൈലം ശ്രീ ഭ്രമരംഭ മല്ലികാർജ്ജുന സ്വാമി ക്ഷേത്രത്തിലാണ് ദർശനം നടത്തിയത്. ദമ്പതികൾക്കൊപ്പം ക്ഷത്രസന്ദർശനത്തിന് നാഗാർജുനയും എത്തിയരുന്നു. സാരിയായിരുന്നു ശോഭിതയുടെ വേഷം. വെള്ള നിറത്തിലെ കുർത്തയും മുണ്ടുമായിരുന്നു നാഗചൈതന്യയുടെ വേഷം. പേസ്റ്റൽ പിങ്ക് നിറത്തിലെ കുർത്തയും പാന്റുമായിരുന്നു നാഗാർജുനയുടെ വേഷം.
മൂവരും ചേർന്ന് അമ്പലത്തിൽ എത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് നാഗാർജുനയ്ക്ക് നേരെ വിമർശനങ്ങൾ ഉയർന്നത്. പൂജാരി ശോഭിതയ്ക്ക് ചന്ദനം തൊടാനായി നൽകുമ്പോൾ അമ്മായിച്ഛൻ നാഗാർജുന ശോഭിതയുടെ മുടി ഒതുക്കി കൊടുക്കുന്നതായി കാണാം. ഈ രംഗങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധയാകുന്നത്. നാഗാർജുനയുടെ പെരുമാറ്റം അമ്മായിയച്ഛന്റെ രീതിയിൽ ശരിയല്ലെന്നാണ് കൂടുതൽ കമന്റുകളും.
advertisement
ശോഭിത ഇതിൽ ആരുടെ ഭാര്യയാണ്? നാഗാർജുന ശോഭിതയുടെ ഭർത്താവ് എന്ന രീതിയിലാണ് പെരുമാറുന്നത്... മുടി മാറ്റിയിട്ട് കൊടുക്കേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ട് പോലും നാഗാർജുന എന്തിന് ഈ വക കാര്യങ്ങൾ ചെയ്യുന്നെന്നായിരുന്നു മറ്റൊരു കമന്റ്. എന്നാൽ ഒരു മരുമകളുടെ കാര്യത്തിൽ അമ്മായിയച്ഛൻ ഇടപെടുന്നതിൽ എന്താണ് തെറ്റെന്ന രീതിയിൽ നാഗാർജുനയെ അനുകൂലിച്ചും ചിലർ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു.