കോഴിക്കോട് പറോപടി ചേവരമ്പലം റോഡില്‍ അടുത്തിടെ കണ്ട ഒരു ന്യൂജെനറേഷന്‍ ആക്രി കച്ചവടക്കാരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. കാല്‍നടയായും സൈക്കിളിലുമൊക്കെ വീടുകളിലെത്തിയിരുന്ന ആക്രികച്ചവടക്കാര്‍ ബിസിനസ് പെട്ടി ഓട്ടോയിലാക്കി. പഴയ ട്രേഡ് മാര്‍ക്കായിരുന്ന ആ വിളിച്ചു പറയലിലും വന്നു അപ്ഡേഷന്‍. സ്പീക്കറില്‍ റെക്കോര്‍ഡ് ചെയ്ത അനൗണ്‍സ്‌മെന്‍റിലൂടെയാണ് ഇവര്‍ ഇപ്പോള്‍ ആളുകളുടെ ശ്രദ്ധനേടുന്നത്.
കച്ചവടം അതിപ്പോ എന്തായാലും കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലായിടത്തും അനിവാര്യമാണെന്ന് തെളിയിക്കുകയാണ് ഈ ന്യൂജെന്‍ ആക്രികച്ചവടക്കാര്‍.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
February 15, 2023 12:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പെട്ടി ഓട്ടോ, സ്പീക്കര്‍, അനൗണ്‍സ്‌മെന്റ്.. ആക്രി കച്ചവടവും അങ്ങനെ ന്യൂജെനറേഷനായി