എന്നാൽ ശുദ്ധമായ കരിക്കിൻ വെള്ളം കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം പലരും പായ്ക്ക് ചെയ്ത പാനീയങ്ങളും തിരഞ്ഞെടുക്കാറുണ്ട്. അങ്ങനെയിരിക്കെ ഇൻഡോറിലെ ഒരു കരിയ്ക്ക് കച്ചവടക്കാരൻ ശുദ്ധമായ തേങ്ങാവെള്ളം വിൽക്കാൻ പുതിയ മാർഗം കണ്ടെത്തിയിരിക്കുകയാണ്. പ്രത്യേക മെഷീൻ ഉപയോഗിച്ച് കരിക്കിൻ വെള്ളം വേർതിരിച്ച് കരിക്ക് വെട്ടി നൽകുന്ന വിദ്യയാണ് അർജുൻ സോണി എന്ന കരിക്ക് കച്ചവടക്കാരൻ സ്വീകരിച്ചിരിക്കുന്നത്.
ശുചിത്വത്തോടെ കരിക്കിൻ വെള്ളം നൽകുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. സാധാരണ വാക്കത്തിയ്ക്ക് പകരം നൂതന ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാൾ കരിക്ക് വെട്ടുന്നത്. ഇത് വളരെ കൃത്യമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. കരിക്കിൽ നിന്നുള്ള വെള്ളം യന്ത്രത്തിന്റെ തന്നെ സഹായത്തോടെ അരിച്ചെടുത്ത് വൃത്തിയുള്ള ഡിസ്പോസിബിൾ ഗ്ലാസിലാണ് നൽകുന്നത്. സ്ട്രോ ആവശ്യമായവർക്ക് സ്ട്രോയും നൽകും.
advertisement
ആധുനിക രീതിയിൽ നൽകുന്ന ഈ കരിക്കിൻ വെള്ളം നെറ്റിസൺസിനെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ഫുഡി ഇൻകാർനേറ്റ് എന്ന പേജാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ ഫേസ്ബുക്കിൽ 43 മില്യണിലധികം വ്യൂസ് നേടാൻ കഴിഞ്ഞു. വീഡിയോയിൽ പറയുന്നത് പ്രകാരം, ഈ കരിക്കിൻ വെള്ളത്തിന് ഒരു ഗ്ലാസിന് 50 രൂപയാണ് വില. കൈയിൽ ഗൗസും മറ്റും ധരിച്ചാണ് വിൽപ്പനക്കാരൻ കരിക്കിൻ വെള്ളം മെഷീനിൽ നിന്ന് അരിച്ച് നൽകുന്നത്. (വീഡിയോ ചുവടെ)
പലരും അർജുൻ സോണി എന്ന കച്ചവടക്കാരന്റെ കരിക്ക് വെട്ടുന്ന പുതിയ രീതി കൂടുതൽ ശുചിത്വമുള്ളതാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ ചിലർ പ്ലാസ്റ്റിക് ഗ്ലാസിന്റെ ഉപയോഗം 'പരിസ്ഥിതിക്ക് ഗുരുതരമായ തിരിച്ചടി'യാണെന്ന് കമന്റ് ചെയ്തു. ചിലർ കരിക്കിൽ നിന്ന് നേരിട്ട് വെള്ളം കുടിയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ കരിക്ക് വെട്ടി പാഴ്സൽ വാങ്ങി പോകുന്നതിന് ഇത് നല്ല മാർഗമാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
നിലവിലെ കോവിഡ് സാഹചര്യത്തിൽ രോഗങ്ങളിൽ നിന്നും രക്ഷനേടാനായി ആളുകൾ പ്രകൃതിദത്ത ഭക്ഷണങ്ങളും പാനീയങ്ങളും കൂടുതൽ തിരഞ്ഞെടുക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷിയും മറ്റും വർദ്ധിപ്പിക്കുന്നതിന് പലരും ഭക്ഷണത്തിൽ കരിക്കിൻ വെള്ളവും ഉൾപ്പെടുത്താറുണ്ട്. കരിക്കിൻ വെള്ളത്തിൽ വൈറ്റമിൻ സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും കരിക്കിൻ വെള്ളം സഹായിക്കും. ഫാറ്റ് ഒട്ടുമില്ലാത്തതിനാൽ പൊണ്ണത്തടിയുള്ളവർക്കും അമിതഭാരം ഉള്ളവർക്കും കുടിക്കാം. ഭാരം കൂടുകയില്ല. ദഹനത്തിന് വളരെ ഉത്തമമാണ് ഈ പാനീയം.
Keywords: Coconut, Covid-19, Indore, Coconut water, കരിക്ക്, തേങ്ങ, കരിക്കിൻ വെള്ളം, കോവിഡ് 19, ഇൻഡോർ
