ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള വേർപിരിയലിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബിയാൻകാർഡി. ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് കാരണം വെളിപ്പെടുത്തിയിരിക്കുന്നത്. ''ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പങ്കാളിയല്ല. ഞാനും നെയ്മറും തമ്മില്‍ ഇപ്പോള്‍ മാവിയുടെ മാതാപിതാക്കള്‍ എന്ന ബന്ധം മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളുമെല്ലാം ഇതോടുകൂടി അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു.'' ബ്രൂണ കുറിച്ചു.
Also read-നെയ്മറിന്റെ കാമുകിയെയും ഒരു മാസം പ്രായമായ കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം
advertisement
ബ്രസീലിയന്‍ മോഡല്‍ അലിന്‍ ഫാരിയാസുമായി നെയ്മര്‍ നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നത്. ഇതോണോ വേർപിരിയലിനു പിന്നിൽ എന്നാണ് ആരാധകർ ചോദിക്കുന്നത്.അലിന്‍ ഫാരിയാസിനോട് സ്വകാര്യ ചിത്രങ്ങള്‍ നെയ്മര്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞ് നെയ്മറും രംഗത്തെത്തിയിരുന്നു.