TRENDING:

ആശാന്മാരോടൊപ്പം 'വര്‍ഷങ്ങള്‍ക്കുശേഷം' ഒരു കിടിലന്‍ സെല്‍ഫി; വിനീതിനും അല്‍ഫോണ്‍സിനുമൊപ്പം നിവിന്‍ പോളി

Last Updated:

നിവിന്‍ പോളിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച സിനിമകള്‍ എല്ലാം ഒരുക്കിയത് വിനിതും അല്‍ഫോണ്‍സുമായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വര്‍ഷങ്ങള്‍ക്കുശേഷം എന്ന പുതിയ ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു ഗംഭീര തിരിച്ചുവരവിന് തയാറെടുക്കുകയാണ് നടന്‍ നിവിന്‍ പോളി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസനുമൊപ്പം ഒരു പ്രധാന വേഷത്തിലാണ് നിവിന്‍പോളി അഭിനയിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി ചെന്നൈയില്‍ ഡബ്ബിങ് ജോലികളുമായി മുന്നോട്ട് പോവുകയാണ് അണിയറക്കാര്‍.
advertisement

കഴിഞ്ഞ ദിവസം ഊഷ്മളമായ ഒരു സൗഹൃദ ബന്ധത്തിന്റെ സംഗമത്തിന് കൂടി വര്‍ഷങ്ങള്‍ക്കുശേഷം സിനിമയുടെ അണിയറ വേദിയായി. മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ നിവിന്‍ പോളിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ വിനീതും നിവിന്‍റെ കരിയറിലെ മികച്ച വിജയങ്ങള്‍ സമ്മാനിച്ച അല്‍ഫോണ്‍സ് പുത്രനും ഒന്നിച്ചെത്തിയതോടൊ ആ മനോഹര നിമിഷം നിവിന്‍ പോളി ഒരു കിടിലന്‍ സെല്‍ഫിയായി പകര്‍ത്തി.

നിവിന്‍ പോളിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച സിനിമകള്‍ എല്ലാം ഒരുക്കിയത് വിനിതും അല്‍ഫോണ്‍സുമായിരുന്നു. തട്ടത്തിന്‍ മറയത്ത് , ജേക്കബിന്‍റെ സ്വര്‍ഗരാജ്യം, നേരം, പ്രേമം തുടങ്ങിയ സിനിമകളിലൂടെ ഈ സുഹൃത്തുക്കളുടെ വിജയക്കൂട്ടായ്മ പ്രേക്ഷകരെ രസിപ്പിച്ചു.

advertisement

'വിത്ത് മിസ്റ്റര്‍ പുത്രന്‍ ആന്‍ഡ് വിനീത്' എന്ന ക്യാപ്ഷനൊപ്പമാണ് നിവിന്‍ പോളി ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പ്രണവിനും ധ്യാനിനും വിനിതിനുമൊപ്പമുള്ള മറ്റൊരു ചിത്രവും കഴിഞ്ഞ ദിവസം നിവിന്‍ പോളി പങ്കുവെച്ചിരുന്നു. ഹൃദയത്തിന് ശേഷം മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, ബേസില്‍ ജോസഫ് തുടങ്ങിയ വന്‍താരനിരയാണ് അണിനിരക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആശാന്മാരോടൊപ്പം 'വര്‍ഷങ്ങള്‍ക്കുശേഷം' ഒരു കിടിലന്‍ സെല്‍ഫി; വിനീതിനും അല്‍ഫോണ്‍സിനുമൊപ്പം നിവിന്‍ പോളി
Open in App
Home
Video
Impact Shorts
Web Stories