എന്നാൽ, ഒരു ദിവസം ഈ കാര്യങ്ങളൊക്കെ ചെയ്യുന്ന വ്യക്തി അവധിയെടുക്കാ൯ തീരുമാനിച്ചാൽ എന്തു സംഭവിക്കും? ഇത്തരം ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് മിസ് പോട്കി൯ എന്ന സ്ത്രീ. മൂന്ന് ദിവസം തന്റെ വീട്ടിലെ വസ്ത്രങ്ങൾ അലക്കുകയോ പാത്രങ്ങൾ കഴുകുകയോ ചെയ്തില്ല. ആരാണ് ആദ്യം പരാജയം സമ്മതിക്കുക എന്നു നോക്കട്ടെ എന്നായിരുന്നു ഈ സ്ത്രീ ചോദിച്ചത്.
“രണ്ടു ദിവസം മുന്പ് ഞാ൯ വീട്ടിലെ പാത്രങ്ങൾ കഴുകില്ല എന്നു തീരുമാനിച്ചു. വീട്ടിൽ പാത്രങ്ങൾ കുന്നു കൂടുകയാണ്. അൽപ്പ സമയത്തിനുള്ളിൽ സ്പൂണുകളും കപ്പുകളും തികയാതെ വരും,” മിസ് പോട്കി൯ ട്വിറ്ററിൽ കുറിച്ചു. വീട്ടുജോലികൾ ചെയ്തു മടുത്തതു കാരണമാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിർന്നതെന്ന് വളരെ പ്രകടമായിരുന്നു.
advertisement
Also Read- വരുന്നവരൊക്കെ ഇടിച്ചിട്ട് പോകുന്നു; ട്രംപിന്റെ മെഴുകു പ്രതിമ നീക്കം ചെയ്ത് മ്യൂസിയം
യുദ്ധ സമാനമായ പ്രതീതിയാണ് ഒരു ദിവസത്തിനുള്ളിൽ പോട്കിന്റെ വീട്ടിൽ സംഭവിച്ചത്. സിങ്കിൽ നിറയെ പാത്രങ്ങൾ, കഴുകാത്ത കപ്പുകളും സ്പൂണുകളും നിറഞ്ഞിരിക്കുന്നു. വീട്ടിൽ എല്ലായിടത്തും അലക്കാനിട്ട വസ്ത്രങ്ങളും നിറഞ്ഞിരുന്നു.
ഒരവസരത്തിൽ ഭർത്താവ് വീട്ടു ജോലികളൊക്കെ ചെയ്യാ൯ പോകുകയാണ് എന്ന് തോന്നിയെങ്കിലും അത് സംഭവിച്ചില്ല, പോട്കി൯ പറയുന്നു. മൂന്നാമത്തെ ദിവസം ഭർത്താവ് സിങ്കിലെ പാത്രങ്ങളൊക്കെയെടുത്ത് ഡിഷ് വാഷിൽ നിക്ഷേപിച്ചെങ്കിലും സ്വിച്ച് ഓണാക്കാ൯ കൂട്ടാക്കിയില്ല.
Also Read- മദ്യലഹരിയിൽ മൃഗശാലയുടെ മതില്‍ ചാടിക്കടന്നയാളെ സിംഹം ആക്രമിച്ചു; ഗുരുതര പരിക്ക്
മൂന്നാമത്തെ ദിവസം വൈകുന്നേരമായപ്പോഴേക്കും കാര്യങ്ങൾ മാറിത്തുടങ്ങി. ഭർത്താവ് വന്ന് ഡിഷ് വാഷിന്റെ സ്വിച്ച് ഓണ് ചെയ്തു. മൂന്ന് ദിവസം വീട്ടു ജോലികൾ ഒന്നും ചെയ്യാത്തതു കാരണം വീട് മുഴുവ൯ അഴുക്കായിരുന്നു.
ഈ പരീക്ഷണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഇന്റർനെറ്റ് ഉപയോക്താക്കൾ. പരീക്ഷണത്തിന്റെ ഓരോ ഘട്ടങ്ങളും ട്വിറ്റർ ഫോളോവേഴ്സുമായി പങ്കു വെച്ചിരുന്നു മിസ് പോട്കി൯. മൂന്നാമത്തെ ദിവസം കാര്യങ്ങൾ മാറി മറിഞ്ഞു എന്നതിൽ ഏറെ സന്തുഷ്ടയാണവർ. വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ദൂരെ നിന്ന് വീക്ഷിക്കുകയായിരുന്നു അവർ. ഇനി ഇത്തരം പരീക്ഷണങ്ങൾ നടത്തില്ല എന്നും പ്രഖ്യാപിച്ചിട്ടുണ്ട് പോട്കി൯.
“ഇഷ്ടം കൊണ്ടാണ് നമ്മൾ വീടുകൾ വൃത്തിയായി സൂക്ഷിക്കുന്നത്. സ്നേഹം കാരണമായാണ് നമ്മൾ ഭക്ഷണം പാകം ചെയ്യുന്നതും, ടേബിൾ വൃത്തിയാക്കുന്നതും നല്ല സുഗന്ധം ഉപയോഗിക്കുന്നതും. എന്നാൽ ഇത്തരം സ്നേഹ പ്രകടനങ്ങൾ വളരെ ക്ഷീണം വരുത്തി വെക്കുന്നത് കൂടിയാണ്. 14 മണിക്കൂർ ജോലി ചെയ്യുന്ന എനിക്ക് ഇത് വല്ലാതെ ക്ഷീണിപ്പിക്കുന്നു,” മിസ് പോട്കി൯ ട്വിറ്റർ ത്രഡിൽ കുറിച്ചു.