ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി, പത്രപ്രവർത്തകൻ, ലക്ഷങ്ങൾ ശമ്പളമുള്ള മിസോറാം ഗവർണർ പദവി, ഇതെല്ലാം വഹിച്ച ഒരാളുടെ സത്യവാങ്‌മൂലത്തിൽ ‘ഇല്ല'കളുടെ കളി കണ്ട് അമ്പരക്കുകയാണ് മലയാളികൾ. സ്വന്തമായി വീടില്ലാത്ത കുമ്മനം മേല്‍വിലാസമായി ബിജെപി സംസ്ഥാന ഓഫീസിന്റെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. മിസോറാം ഗവര്‍ണറായിരിക്കെ നല്‍കിയ മുഴുവന്‍ ശമ്പളവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. കുമ്മനം രാജശേഖരന്റെ കൈവശം ആകെ ആയിരം രൂപയാണുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറമേ ജന്മഭൂമി പത്രത്തില്‍ 5000 രൂപയുടെ ഓഹരിയുമുണ്ട്.
advertisement
Also Read- ആനകൾക്ക് ഇത്രയും സ്നേഹമോ? 12 വർഷം മുമ്പ് ചികിത്സിച്ച ഡോക്ടറെ തിരിച്ചറിഞ്ഞ് കാട്ടാന
പാർട്ടി പദവി വഹിച്ചാൽ പോലും ലക്ഷങ്ങൾ സമ്പാദിക്കുന്ന രാഷ്ട്രീയക്കാർക്കിടയിൽ തികഞ്ഞ അപവാദമായി മാറുകയാണ് കുമ്മനം രാജശേഖരൻ എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജോലി രാജിവെച്ചാണ് കുമ്മനം ആർ എസ് എസിന്റെ പ്രചാരകനായത്. ഹിന്ദു മുന്നണി സ്ഥാനാർത്ഥിയായി മുൻപ് തിരുവനന്തപുരത്ത് മത്സരിച്ചിട്ടുള്ള കുമ്മനം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ കടുത്ത മത്സരമാണ് കാഴ്ച്ച വച്ചത്. 2016 ല്‍ വട്ടിയൂര്‍ക്കാവ് നിയേജക മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ എതിരാളിയായിരുന്നു.
മുരളീധരൻ കരുത്തനായ എതിരാളിയല്ല: കുമ്മനം രാജശേഖരൻ
മുതിർന്ന ബിജെപി നേതാവും നേമം എംഎൽഎയുമായ ഒ രാജഗോപാലിനെ തള്ളി ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. കെ.മുരളീധരൻ കരുത്തനായ സ്ഥാനാർത്ഥിയാണെന്ന് കരുതുന്നില്ലെന്നും കരുത്തനെങ്കിൽ എംപി സ്ഥാനം രാജിവച്ച് മത്സരിക്കട്ടെയെന്നും കുമ്മനം പറഞ്ഞു. സിപിഎമ്മിന്റെ വോട്ട് നേടിയാണ് ജയിച്ചതെന്ന് മുരളീധരൻ തന്നെ മുമ്പ് സമ്മതിച്ചിട്ടുണ്ട്. ഇതാണോ മുരളീധരന്റെ കരുത്തെന്നും കുമ്മനം ചോദിച്ചു. നേമത്തേത് കടുത്ത മത്സരമാണ് നടക്കുന്നതെന്നും പാര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കുമ്മനത്തിന് കഴിയുമോയെന്നറിയില്ലെന്നും നേരത്തെ രാജഗോപാൽ പ്രതികരിച്ചിരുന്നു.
നേമത്ത് എൽഡിഎഫ് - യുഡിഎഫ് ബാന്ധവം വ്യക്തമാണെന്നും കുമ്മനം ആരോപിച്ചു. 51 ശതമാനം വോട്ട് നേടി എൻഡിഎ നേമത്ത് വിജയിക്കും. നേമത്ത് ചർച്ചയാവുക ഗുജറാത്ത് മോഡൽ വികസനമാണ്. വികസനത്തിന്റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നത്. വർഗീയ കലാപങ്ങൾ കേരളത്തിലും ഉണ്ടായിട്ടില്ലേ ? താൻ ന്യൂനപക്ഷ വിരുദ്ധനാണെന്ന പ്രചാരണം വിലപ്പോകില്ല. ന്യൂനപക്ഷ മതമേലധ്യക്ഷൻമാർക്ക് തന്നെ കുറിച്ചുള്ള അഭിപ്രായം അതല്ലെന്നും കുമ്മനം കൂട്ടിച്ചേർത്തു.