തന്റെ കാമുകൻ എത്രത്തോളം സ്നേഹമുള്ളവനും സഹായമനസ്ഥിതിയുള്ളവനുമാണെന്ന് ലോകത്തെ കാണിക്കാനാണ് നഴ്സ് വീഡിയോ പങ്കുവെച്ചത്. എന്നാൽ, രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണിതെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നു.
വീഡിയോയിൽ
കാമുകനെ തന്റെ 'നൈറ്റ് ഷിഫ്റ്റ് പാർട്ണർ' എന്നാണ് നഴ്സ് വിശേഷിപ്പിച്ചത്. പകൽ ജോലി ചെയ്യുന്ന കാമുകൻ രാത്രിയിൽ നഴ്സിന് കൂട്ടിരിക്കാൻ ആശുപത്രിയിൽ എത്താറുണ്ട്. നഴ്സിംഗ് സ്റ്റേഷനിലെ കമ്പ്യൂട്ടറിലിരുന്ന് ഇയാൾ രോഗികളുടെ മെഡിക്കൽ റിപ്പോർട്ടുകൾ തയാറാക്കുന്നതും മരുന്നുകൾ എടുത്തു നൽകുന്നതും ഐവി കുപ്പികളിൽ ലേബലുകൾ ഒട്ടിക്കുന്നതും വീഡിയോയിലുണ്ട്. മെഡിക്കൽ പരിശീലനം ലഭിച്ചവർ മാത്രം ചെയ്യേണ്ട ഇത്തരം കാര്യങ്ങൾ പുറത്തുനിന്നുള്ള വ്യക്തി ചെയ്യുന്നത് കണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ നടുക്കം രേഖപ്പെടുത്തി.
advertisement
നടപടി
വീഡിയോ വൈറലായതോടെ ആശുപത്രി അധികൃതർ ഉടൻ തന്നെ അന്വേഷണം പ്രഖ്യാപിച്ചു. "അവളുടെ തലയ്ക്ക് എന്തോ തകരാറുണ്ട്, ഇതൊരു ചെറിയ വിഷയമല്ല. ഇതിനെ അതീവ ഗൗരവമായി തന്നെ കാണും," എന്നാണ് ആശുപത്രി വക്താവ് പ്രതികരിച്ചത്.
പൊതുജനരോഷം ശക്തമായതിനെത്തുടർന്ന് ജനുവരി 3ന് ക്വിംഗ്‌ഡാവോ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. തൊഴിൽ അച്ചടക്കം ലംഘിച്ചതിന് നഴ്സിനെ സസ്‌പെൻഡ് ചെയ്തതായും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
