പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് ഇത് വളരെ അവിശ്വസനീയമായ കാര്യമായിട്ടായിരിക്കും തോന്നുക. കാബിനിലൊരിടത്തും യാത്രക്കാര്‍ക്ക് പുകവലിക്കാൻ ഇന്ന് അനുമതിയില്ല.
സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് പഴയ ബോര്‍ഡിംഗ് പാസിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഹീത്രൂവില്‍ നിന്ന് കാസബ്ലാങ്കയിലേക്കുള്ള വിമാനത്തിന്റെ ടിക്കറ്റുകളാണ് ഇവ. യാത്ര ചെയ്തവർ നോണ്‍ സ്‌മോക്കിംഗ് കാബിനാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ''ഇത് എത്ര വര്‍ഷം മുമ്പുള്ള വിമാനടിക്കറ്റ് ആണെന്നറിയാന്‍ ഓണ്‍ലൈനില്‍ മുഴുവന്‍ ഞാന്‍ തപ്പി. ഇതിന് സമാനമായ മറ്റൊന്നിനുവേണ്ടിയും പരതി. പക്ഷേ ഒന്നും കണ്ടെത്താനായില്ല,'' എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 1980ന് മുമ്പായിരിക്കും വിമാനത്തിനുള്ളില്‍ പുകവലി അനുവദിച്ചിരുന്നതെന്ന് തോന്നുന്നായി ഒരാള്‍ അഭിപ്രായപ്പെട്ടു.
advertisement
1955-നും 2009നും ഇടയിലുള്ള കാലത്തെയായിരിക്കും ഈ ടിക്കറ്റ് എന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ടിക്കറ്റുകള്‍ ഹീത്രൂവിലെ രണ്ടാമത്തെ ടെര്‍മിനലില്‍ ഉപയോഗിക്കുന്നതാണെന്നും എയര്‍ ഫ്രാന്‍സ് പുതിയ രണ്ടാമത്തെ ടെര്‍മിനല്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റില്‍ എഎഫ്എസ്എല്‍ എന്ന് എഴുതിയിരിക്കുന്നത് എയര്‍ ഫ്രാന്‍സ് സര്‍വീസസ് ലിമിറ്റഡ് എന്നത് ചുരുക്കി ഉപയോഗിച്ചതാണെന്നും ഈ കമ്പനി 1996 രൂപം നല്കുകയും 2009ല്‍ പിരിച്ചുവിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2000 ആയപ്പോഴേക്കും എയര്‍ ഫ്രാന്‍സ് വിമാനങ്ങളില്‍ പുകവലി നിരോധിച്ചിരുന്നു. അതിനാല്‍ ഈ ടിക്കറ്റ് 1996നും 2000നും ഇടയില്‍ ഉപയോഗിച്ചതായിരിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമാനത്തിനുള്ളിൽ പുകവലി നിരോധിച്ച് വളരെക്കാലത്തിന് ശേഷവും 'പുകവലി പാടില്ല' എന്ന നിര്‍ദേശം എഴുതിയ വിമാനടിക്കറ്റുകള്‍ വാങ്ങിയത് ഓര്‍ക്കുന്നതായി മറ്റൊരാള്‍ പറഞ്ഞു. ഇത് 1996ലെ വിമാനടിക്കറ്റ് ആണെന്ന് മറ്റൊരാള്‍ ഉറപ്പിച്ച് പറഞ്ഞു.
ഇത് 90കളുടെ അവസാനമുള്ള വിമാനടിക്കറ്റ് ആണെന്ന് വേറൊരാള്‍ കമന്റ് ചെയ്തു. 1997-98 കാലഘട്ടത്തില്‍ താന്‍ പാരീസില്‍ താമസിച്ചിരുന്നതായും അപൂര്‍വമായി മാത്രമെ വിമാനയാത്ര നടത്തിയിരുന്നുള്ളൂവെങ്കിലും ടിക്കറ്റ് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.