1998ലെ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിനിടെയുള്ള സ്മൃതിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.. താൻ ആരാണെന്നും തന്‍റെ ഇഷ്ടങ്ങൾ എന്താണെന്നും സ്വയം പരിചയപ്പെടുത്തുന്ന ഈ വീഡിയോയിൽ രാഷ്ട്രീയത്തിൽ തനിക്ക് വളരെ താത്പ്പര്യമുണ്ടെന്നാണ് അന്ന് ഇരുപത്തിയൊന്നുകാരിയായ സ്മൃതി പറയുന്നത്. ഇതിന് പുറമെ വിവിധ വേഷങ്ങളിൽ റാമ്പില്‍ ക്യാറ്റ് വാക്ക് നടത്തുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. മിസ് ഇന്ത്യ മത്സരത്തിൽ പങ്കാളിയായെങ്കിലും ആദ്യ പത്ത് സ്ഥാനങ്ങളിലെത്താൻ സ്മൃതിക്ക് കഴിഞ്ഞില്ല.
തുടർന്ന് ആൽബം സോംഗുകളിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ഏക്ത കപൂറിന്‍റെ ക്യൂം കി സാസ് ഹി കഭി ബഹു ദീ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് സ്മൃതി ഇറാനി ഇന്ത്യൻ മനസിലേക്ക് കുടിയേറിയത്. അതിലെ തുളസി എന്ന കഥാപാത്രം ഇവർക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തിരുന്നു.. പിന്നാലെ പൊതു രംഗത്തേക്ക് കടന്ന സ്മൃതി നിലവിൽ മോദി സർക്കാരിന്‍റെ കീഴിൽ വനിത-ശിശുക്ഷേമവകുപ്പ് മന്ത്രിയാണ്.
