കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിച്ചു കൊണ്ടുള്ള ട്രംപിന്‍റെ ട്വീറ്റിന് താഴെയാണ് ഒരു 'വിചിത്ര പ്രതിഭാസം' അരങ്ങേറുന്നത്. രോഗവിവരം അറിയിച്ചു കൊണ്ടുള്ള ട്വീറ്റിന് താഴെ വിചിത്രമായ ഭാഷയിലെ പ്രതികരണമാണ് എത്തുന്നത്. ഇത് ചെകുത്താന്‍റെ ശാപവാക്കുകളാണെന്നാണ് നെറ്റിസൺസ് പറയുന്നത്. മന്ത്രങ്ങളും പൈശാചിക ഭാഷയിലുള്ള ശാപങ്ങളുമാണ് ഇതെന്നാണ് ഇവരുടെ വാദം. അമച്വേർ മജിഷ്യൻസ് എന്ന് സംശയിക്കുന്ന ആളുകളാണ് ഇതിന് പിന്നിലെന്നും കരുതപ്പെടുന്നുണ്ട്.
advertisement
ലാറ്റിൻ അക്ഷരമാലയ്ക്ക് പകരമായി ഉപയോഗിച്ചിരുന്ന തീബൻ അക്ഷരങ്ങൾക്ക് സമാനമാണ് ചില ട്വീറ്റുകളിലെ ഭാഷയെന്നും സംശയം ഉയരുന്നുണ്ട്. എന്നാൽ ഈ മന്ത്രങ്ങളും ശാപങ്ങളും യഥാർഥമാണോ അതോ ഗൂഗിൾ ട്രാൻസ്ലേറ്റ് വഴിയുള്ള കോപ്പി പേസ്റ്റ് ആണോയെന്ന കാര്യത്തിലും പലരും സംശയം ഉന്നയിക്കുന്നുണ്ട്. ഭയാനകമായ ചിത്രങ്ങൾക്കൊപ്പമാണ് പല ട്വീറ്റുകളും എന്നതാണ് ശ്രദ്ധേയം. ഇതാദ്യമായാണ് ഒരു പ്രസിഡന്‍റിന് നേരെ ചെകുത്താന്റെ ശാപവാക്കുകൾ ചൊരിയപ്പെടുന്നതെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.