ഇന്റർഫേസ് /വാർത്ത /Corona / Covid 19 to Trump and Wife | അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ്; രണ്ട് പേരും ക്വറന്‍റീനിൽ

Covid 19 to Trump and Wife | അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ്; രണ്ട് പേരും ക്വറന്‍റീനിൽ

Donald Trump, Melania Trump

Donald Trump, Melania Trump

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നിരവധി പൊതുപരിപാടികളില്‍ ട്രംപ് സജീവമായി പങ്കെടുത്തിരുന്നു. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

  • Share this:

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം ട്രംപ് തന്നെയാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്. താനും ഭാര്യയും കോവിഡ് പോസിറ്റീവാണെന്നും ക്വറന്‍റീനില്‍ പ്രവേശിച്ചു എന്നുമാണ് ട്രംപ് കുറിച്ചത്.

'എനിക്കും മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഞങ്ങൾ ഒരുമിച്ച് ക്വറന്‍റീനിൽ പ്രവേശിക്കും. രോഗമുക്തി നേടാനുള്ള നടപടികളും ഉടന്‍ തന്നെ ആരംഭിക്കും. ഇതിനെ ഞങ്ങൾ ഒരുമിച്ച് അതിജീവിക്കും' ട്രംപ് ട്വീറ്റ് ചെയ്തു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

ട്രംപിന്‍റെ ഒരു അടുത്ത അനുയായിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപും പരിശോധനയ്ക്ക് വിധേയനായത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്നെ ഐസലേഷനിൽ പ്രവേശിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പമാണ് പരിശോധനയും നടത്തിയത്.

Also Read-Covid 19 | കേരളത്തിനെ മാറ്റിയ മൂന്നാഴ്ച; 21 ദിവസം കൊണ്ട് കൂടിയത് ഒരു ലക്ഷം രോഗികൾ; 371 മരണം

ഇതിനു മുമ്പും പലതവണ അമേരിക്കൻ പ്രസിഡന്‍റ് കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. എന്നാൽ അന്നൊക്കെ ഫലം നെഗറ്റീവായിരുന്നു. മാസ്ക് ധരിക്കൽ ഉൾപ്പെടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്‍റെ പേരിൽ പലപ്പോഴും വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു അദ്ദേഹത്തിന്.

എന്നാൽ ഇത്തവണ അമേരിക്കൻ പ്രസിഡന്‍റിനെയും കോവിഡ് ബാധിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് നിരവധി പൊതുപരിപാടികളില്‍ ട്രംപ് സജീവമായി പങ്കെടുത്തിരുന്നു. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്രംപ് ക്വറന്‍റീനിൽ പ്രവേശിച്ചിരിക്കുന്നത് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെ സാരമായി തന്നെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.

First published:

Tags: Covid 19, Donald trump, Melania Trump