TRENDING:

WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?

Last Updated:

സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെക്കുറിച്ച് അടുത്തിടെ പങ്കുവെച്ച വീഡിയോ വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡബ്യുഡബ്ല്യുഇ ഇടിക്കൂട്ടിൽ എതിരാളികളെ നിഷ്പ്രഭമാക്കി മികച്ച പ്രകടനം നടത്തിയ റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരികയാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെക്കുറിച്ച് അടുത്തിടെ പങ്കുവെച്ച വീഡിയോ വളരെയധികം ശ്രദ്ധ നേടിയിരിക്കുകയാണ്. ഡബ്ല്യുഡബ്യുഇ താരം എന്നതിന് പുറമെ ബേസ്‌ബോൾ കളിക്കാരനുമാണ് അദ്ദേഹം. പ്രേമാനന്ദ് മഹാരാജിന്റെ വൃന്ദാവനത്തിലെ ആശ്രമത്തിലെത്തിയാൽ റിങ്കുസിംഗ് അവിടെ തറ അടിച്ചുവാരുന്നത് കാണാൻ കഴിയും. ആഗോളതലത്തിൽ അറിയപ്പെട്ടിരുന്ന ഒരു കായികതാരം എളിമയോടെ സേവനം ചെയ്യുന്ന കാഴ്ച ആളുകളെ അത്ഭുതപ്പെടുത്തുകയും അതേ സമയം വികാരഭരിതരാക്കുകയും ചെയ്തു.
News18
News18
advertisement

റിങ്കുസിംഗിന്റെ ശ്രദ്ധേയമായ മാറ്റം

ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം വീഡിയോയിൽ പകർത്തിയിരിക്കുന്നു. നെറ്റിയിൽ തിലകം ചാർത്തി സേവനത്തിന്റെ ഭാഗമായി തെരുവുകൾ തൂത്തുവാരുന്ന റിങ്കുവിന്റെ കാഴ്ചകളോടെയാണ് വീഡിയോ തുടങ്ങുന്നത്.

ബേസ്‌ബോൾ കളിക്കാരനായി മാറിയതും. പിന്നീട് ഡബ്യുഡബ്ല്യുഇയുടെ ഭാഗമായതും ഒടുവിൽ ആത്മീയതയിലേക്ക് തിരിഞ്ഞതുമെല്ലാം വീഡിയോയിൽ വിവരിക്കുന്നു.

87 മൈൽ വേഗതയിൽ ഒരു ബേസ്‌ബോൾ എറിഞ്ഞതോടെയാണ് റിങ്കുവിന്റെ കായികമേഖലയിലെ കരിയറിന് തുടക്കമിട്ടത്. പ്രൊഫഷണൽ ബേസ്‌ബോൾ കഴിക്കുന്ന ആദ്യ ഇന്ത്യക്കാരനായി റിങ്കു സിംഗ് മാറി. യുഎസ് മൈനർ ലീഗുകളിൽ നിരവധി സീസണുകളിൽ കളിച്ച അദ്ദേഹം സിംഗിൾ-എ ലെവലിലെത്തി.

advertisement

ബേസ്‌ബോളിലെ അദ്ദേഹത്തിന്റെ യാത്ര വിവരിച്ചുകൊണ്ട് ഡിസ്‌നി 2014ൽ മില്ല്യൺ ഡോളർ ആം(Million Dollar Arm) എന്ന പേരിൽ സിനിമ പുറത്തിറക്കിയിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതത്തെകുറിച്ചാണ് ചിത്രത്തിൽ വിവരിച്ചിരിക്കുന്നത്.

പിന്നീട് അദ്ദേഹം തന്റെ ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് നീങ്ങി. 2018ലാണ് ഡബ്ല്യുഡബ്ല്യുഇയിലേക്ക് അദ്ദേഹം എത്തപ്പെട്ടത്. വീർ മഹാൻ എന്ന റിംഗ് പേരിലാണ് അദ്ദേഹം അറിയ്പപെട്ടത്. ജോൺ സീന, ദി ഗ്രേറ്റ് ഖാലി തുടങ്ങിയ ഗുസ്തിവീരന്മാർക്കെതിരേ അദ്ദേഹത്തിന്റെ പോരാട്ടം വീഡിയോയിൽ വിവരിച്ചിരിക്കുന്നു.

നെറ്റിയിൽ കുറിതൊട്ട, മുണ്ടിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ച, രുദ്രാക്ഷ മാല അണിഞ്ഞ അദ്ദേഹത്തിന്റെ 'ദേശി ലുക്ക്' ആഗോള ഗുസ്തി വേദിയിൽ അദ്ദേഹത്തെ വേറിട്ടു നിറുത്തി.

advertisement

പ്രേമാനന്ദ് മഹാരാജുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണമാണ് വീഡിയോയിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം. 'നിനക്ക് ഈ ലോകത്തിന് യോഗ്യനായി മാറിയെന്ന് തോന്നുവെങ്കിൽ വരൂ' എന്ന് പ്രേമാനന്ദ് മഹാരാജ് അദ്ദേഹത്തോട് പറയുന്നത് വീഡിയോയിൽ കാണാനം. തനിക്ക് അങ്ങനെ അനുഭവപ്പെടുന്നതായി കൈകൾ കൂപ്പി പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.

റിങ്കു സിംഗിനെക്കുറിച്ച് കൂടുതലറിയാം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റിങ്കുസിംഗിന്റെ മുഴുവൻ പേര് റിങ്കു സിംഗ് രജ്പുതാണെന്ന് സീ ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു. 1988 ഓഗസ്റ്ര് 8ന് ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിലെ ഹോൾപുർ ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ഒമ്പത് സഹോദരങ്ങളാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ഡ്രൈവറായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലത്തേ സ്‌പോർട്‌സിൽ അതീവ തത്പരനായിരുന്നു റിങ്കു സിംഗ്. ജൂനിയർ വിഭാഗത്തിൽ ദേശീയ തലത്തിൽ ജാവലിൻ ത്രോയിൽ അദ്ദേഹം മെഡൽ നേടിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
Open in App
Home
Video
Impact Shorts
Web Stories