ആടിനെ വിറ്റ പണമായ 5000 രൂപ സുബൈദ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. പണമില്ലാത്തത് കൊണ്ട് ചിലരെങ്കിലും വാക്‌സിനെടുക്കാതിരിക്കരുതെന്ന് കരുതിയാണ് താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കിയതെന്ന് കൊല്ലം പള്ളിത്തോട്ടം സ്വദേശിനിയായ സുബൈദ ബീവി അന്ന് പറഞ്ഞത്.
ആടുവളർത്തലിനൊപ്പം ചായക്കട നടത്തിയുമാണ് സുബൈദയും ഭർത്താവും ജീവിക്കുന്നത്. താനും തന്റെ ഭര്‍ത്താവും ഒരു ഡോസ് വാക്‌സിനെടുത്തെന്നും, ഇത്തരം ബുദ്ധിമുട്ടുകള്‍ കാണുമ്പോള്‍ നമ്മളാല്‍ ആവുന്നത് ചെയ്യണം എന്ന് തോന്നിയതു കൊണ്ടാണ് സംഭവന നൽകിയതെന്നും ആയിരുന്നു സുബൈദ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
advertisement
ജീവിതത്തിലെ ആകെയുണ്ടായിരുന്ന സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ കണ്ണൂരിലെ ബീഡി തൊഴിലാളി ചാലാടൻ ജനാർദ്ദനനും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു. ബാങ്ക് അക്കൌണ്ടിലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപയാണ് ജനാർദ്ദനൻ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകിയത്. കോവിഡ് കാരണം സത്യപ്രതിജ്ഞാ ചടങ്ങിന് പോകുന്നില്ലെന്ന് അറിയിച്ചിരുന്ന ജനാർദ്ദനൻ എന്നു തീരുമാനം മാറ്റിയിട്ടുണ്ട്. താൻ പോകാതിരുന്നാൽ മുഖ്യമന്ത്രി ചെറുതാകുമെന്നും, അതു പാടില്ലെന്നും ജനാർദ്ദനൻ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിനായി അദ്ദേഹം ഇന്നു തന്നെ തിരുവനന്തപുരത്തേക്ക് തിരിക്കും.
Also Read- ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി; വൈദ്യുതി, ഗതാഗതം, വനം വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക്
സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണം ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് ആകാശത്തിലാണോ ഭൂമിയിലാണോ എന്ന് അറിയാതായെന്ന് കണ്ണൂരിലെ ബീഡി തൊഴിലാളി ചാലാടൻ ജനാർദ്ദനൻ പറഞ്ഞത്. എന്നാൽ കോവിഡും കാലാവസ്ഥയും പരിഗണിച്ച് ചടങ്ങിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നില്ലന്നും അദ്ദേഹം ന്യൂസ് 18 നോട് ഇന്നലെ പറഞ്ഞിരുന്നു. തന്റെ സമ്പാദ്യം മുഴുവൻ വാക്സിൻ ചാലഞ്ചിനായി സംഭാവന നൽകിയാണ് ജനാർദ്ദനൻ നേരത്തെ വാർത്തകളിൽ ഇടം പിടിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണം ലഭിച്ച ചുരുക്കം ചിലരിൽ ഒരാളാണ് കണ്ണൂർ സ്വദേശി ചാലാടൻ ജനാർദ്ദനൻ.
ആകെയുള്ള സമ്പാദ്യമായ രണ്ടുലക്ഷം രൂപ വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയാണ് ബീഡി തൊഴിലാളിയായ ജനാർദ്ദനൻ ശ്രദ്ധേയനായത്. നിരവധി പേരാണ് ജനാർദ്ദനന് അഭിനന്ദനവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പരാമർശിക്കുകയും ചെയ്തിരുന്നു.
കണ്ണൂരിലെ കേരള ബാങ്ക് ജീവനക്കാരൻ ആയിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബീഡി തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകിയ കാര്യം അറിയിച്ചത്. അതിനു ശേഷം നടന്ന അന്വേഷണത്തിലാണ് ജനാർദ്ദനനാണ് ആ സംഭവാവന നൽകിയ മനുഷ്യനെന്ന് വെളിപ്പെട്ടത്.
