ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി; വൈദ്യുതി, ഗതാഗതം, വനം വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക്

Last Updated:

പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ മുഹമ്മദ് റിയാസിന് നൽകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനായിരിക്കും. നേമത്തെ അക്കൗണ്ട് പൂട്ടിച്ച വി ശിവൻകുട്ടിക്ക് പൊതുവിദ്യാഭ്യാസവകുപ്പ് നൽകി.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പു വിഭജനം സംബന്ധിച്ച് ധാരണയായി. കെ കെ ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാവും. കെ എന്‍ ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ മുഹമ്മദ് റിയാസിന് നൽകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനായിരിക്കും. നേമത്തെ അക്കൗണ്ട് പൂട്ടിച്ച വി ശിവൻകുട്ടിക്ക് പൊതുവിദ്യാഭ്യാസവകുപ്പ് നൽകി. ബുധനാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം.
സിപിഎം കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ഇത്തവണ ജനതാദള്‍ എസിന് വിട്ടുനൽകി. കെ കൃഷ്ണൻകുട്ടിയാണ് പുതിയ വൈദ്യുതി മന്ത്രി. എൻസിപി കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പ് ജനാധിപത്യ കേരള കോൺഗ്രസിന് നൽകി. ആന്റണി രാജുവായിരിക്കും ഇനി വകുപ്പിന്റെ ചുമതല വഹിക്കുക. സിപിഐ കൈവശം വെച്ചിരുന്ന വനംവകുപ്പ് എൻസിപിക്ക് നൽകി. എ കെ ശശീന്ദ്രൻ വനംവകുപ്പ് മന്ത്രിയാകും.
advertisement
പ്രധാന വകുപ്പായ ദേവസ്വം മുതിര്‍ന്ന നേതാവ് കെ രാധാകൃഷ്ണന് നല്‍കിയതാണ് ശ്രദ്ധേയമായ തീരുമാനം. പാർലമെന്ററി കാര്യ വകുപ്പും അദ്ദേഹത്തിനാണ്.  കെ ടി ജലീൽ ചുമതല വഹിച്ചിരുന്ന ന്യൂനപക്ഷ ക്ഷേമം, പ്രവാസി കാര്യവകുപ്പുകൾ വി അബ്ദു റഹിമാന് നൽകി.  മുൻപ് ജെഡിഎസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് കേരള കോൺഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിന് ലഭിച്ചു. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനി വരേണ്ടതുണ്ട്.
പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി
advertisement
കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
വീണ ജോര്‍ജ്- ആരോഗ്യം
പി. രാജീവ്- വ്യവസായം
കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം
ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം
വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം
എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്
പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ
കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി
ആന്റണി രാജു- ഗതാഗതം
എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്‌
റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്
അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം
advertisement
സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം
വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
പി പ്രസാദ്- കൃഷി
കെ രാജൻ- റവന്യൂ
ജി ആർ അനിൽ - ഭക്ഷ്യം
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി; വൈദ്യുതി, ഗതാഗതം, വനം വകുപ്പുകള്‍ ഘടകകക്ഷികള്‍ക്ക്
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement