Also Read- Eggs| തോട് പൊട്ടാതെ മുട്ട പുഴുങ്ങണോ? ഈ ടെക്നിക്ക് പരീക്ഷിച്ച് നോക്കൂ
ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടമ്മ കുമളിയിലെത്തിയത്. കുഞ്ഞിക്കുട്ടനെയും ഒപ്പം കൂട്ടിയിരുന്നു. ചികിത്സ പൂർത്തിയായി മടങ്ങാനുള്ള തയാറെടുപ്പിൽ ഓഗസ്റ്റ് 28ന് കാറിൽ പുറത്തേക്ക് പോകുമ്പോൾ പൂച്ച താമസസ്ഥലത്ത് ഉണ്ടായിരുന്നു. തിരികെ വീട്ടിലേക്ക് എത്തിയതോടെ പൂച്ചയെ കാണാതാകുകയായിരുന്നു. തുടർന്ന് സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
advertisement
വർഷങ്ങളായി കൂടെയുള്ള പൂച്ചയെ കണ്ടെത്തി തരുന്നവർക്കായി 4000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൂച്ചയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററുകൾ കുമളിയിലുടനീളം ചുമരുകളിൽ പതിച്ചിരിക്കുകയാണ്. ഉടമയുടെ ഫോൺ നമ്പർ സഹിതം പോസ്റ്ററിലുണ്ട്. പോസ്റ്ററുകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പൂച്ചയുടെ രൂപസാദൃശ്യം തോന്നുന്ന പൂച്ചകളെ കണ്ടെത്തി നിരവധി പേർ വിളിച്ചു. എന്നാൽ, അതൊന്നും താൻ ഓമനിച്ചുവളർത്തിയ കുഞ്ഞിക്കുട്ടനല്ലെന്ന് വീട്ടമ്മ പറയുന്നു.
ചികിത്സ പൂർത്തീകരിച്ച് വീട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം ഇവർ തൽക്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിക്കുട്ടനെ കണ്ടെത്തിയശേഷമേ കുമളിയിൽ നിന്ന് മടങ്ങൂവെന്ന തീരുമാനത്തിലാണ് അവർ.