യൂട്യൂബറായ ബ്രെന്റ് റിവേരയാണ് സുഹൃത്തുക്കളുടെ കൂടി സഹായത്തോടെ തന്റെ നായയ്ക്ക് വേണ്ടി ഈ മനോഹരമായ വീട് പണിതിരിക്കുന്നത്. മേൽക്കൂരയുള്ള വീട്ടിൽ സ്റ്റെയറും വേലിയും ഒക്കെ ഉണ്ട്. പെയിന്റ് ചെയ്തും അലങ്കരിച്ചും വീടിനെ കൂടുതൽ മനോഹരമാക്കി. കൂടാതെ വീട്ടിൽ പ്രത്യേകമായി ഒരു ബെഡ്‍റൂമുണ്ട്. ഒരു മിനി ഫ്രിഡ്ജ്, ടിവി, നായയ്ക്ക് സ്വന്തമായി ഒരു വാർഡ്രോബ് എല്ലാം വീടിനകത്തുണ്ട്.
ഒപ്പം, സ്റ്റെയറിന് മുകളിൽ കുഷ്യൻസും തലയണയും ഒക്കെ വെച്ച് ഒരു ബെഡ്ഡും സെറ്റും ചെയ്തിട്ടുണ്ട്. ബീൻ ബാഗ്, കൗച്ച് എന്നിവയും ഈ വീടിന്റെ ഭാഗമാണ്. ഈ വീടിന് പുറത്ത് ചാർളീസ് ഹൗസ് എന്നൊരു ബോർഡും വച്ചിട്ടുണ്ട്. ചാർളിക്ക് ഉടമയുടെ പിറന്നാൾ സമ്മാനമാണ് പ്രസ്തുത വീട്. വീടിന്റെ വീഡിയോ പങ്ക് വച്ചതോടെ നിരവധിപ്പേരാണ് ഇതെത്ര മനോഹരമാണ് എന്ന അഭിപ്രായവുമായി മുന്നോട്ട് വന്നത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 03, 2023 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇത് 'ചാർളീസ് ഹൗസ്'; വളർത്തുനായയ്ക്ക് പിറന്നാൾ സമ്മാനമായി 16 ലക്ഷത്തിന്റെ വീട് പണിത് ഉടമ