പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതില്‍ നിരാശ
വലിയ പ്രതീക്ഷയോടെയാണ് ഇയാള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. എന്നാല്‍ 2000 കിലോമീറ്റര്‍ ഓടിയതിന് ശേഷം അത് കൂടെക്കൂടെ കേടാകാന്‍ തുടങ്ങി. പല തവണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടും അതിന് ഒരു പരിഹാരം കണ്ടെത്താന്‍ കമ്പനിയ്ക്ക് കഴിഞ്ഞില്ല. കമ്പനിയുടെ സര്‍വീസ് സെന്ററില്‍ അദ്ദേഹം പലതവണ കയറിഇറങ്ങി. എന്നാല്‍, അറ്റകുറ്റപ്പണിക്കായി വണ്ടി മാസങ്ങളോളം സര്‍വീസ് സെന്ററില്‍ സൂക്ഷിക്കണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് കടുത്ത നിരാശ തോന്നിയ ഉടമസ്ഥന്‍ അത് മണ്ണിൽ കുഴിച്ചിടാൻ തീരുമാനിക്കുകയായിരുന്നു.
advertisement
സാധാരണഗതിയില്‍ ഇത്തരമൊരു സാഹചര്യത്തില്‍ ആളുകള്‍ വാഹനങ്ങള്‍ തകര്‍ക്കാനോ കത്തിക്കാനോ ആണ് ശ്രമിക്കുക. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി അസാധാരണമായ മാര്‍ഗമാണ് വാഹന ഉടമ സ്വീകരിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി അദ്ദേഹം വീടിന് സമീപത്തായി ആഴത്തിലുള്ള കുഴിയെടുക്കുകയും സ്‌കൂട്ടര്‍ അതിലിട്ട ശേഷം മണ്ണിട്ട് മൂടുകയുമായിരുന്നു.
വാഹനം കുഴിച്ചിടാന്‍ തീരുമാനമെടുക്കാനുള്ള കാരണം ഉടമ വിശദീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്കൂട്ടര്‍ അടിക്കടി കേടാകുന്നതിന് മുമ്പ് 1726 കിലോമീറ്റര്‍ മാത്രമാണ് ഓടിയതെന്ന് അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണികള്‍ക്കായി കമ്പനിയെ ഉടമ ബന്ധപ്പെട്ടപ്പോള്‍ വാഹനത്തിന്റെ ഭാഗങ്ങള്‍ ലഭ്യമല്ലെന്ന് അവര്‍ അറിയിച്ചു.
കൂടാതെ, ബാറ്ററിക്കാണ് പ്രശ്‌നമെങ്കില്‍ അത് കര്‍ണാടകയിലെ ബെംഗളൂരുവിലുള്ള കമ്പനിയുടെ ഫസിലിറ്റിയില്‍ അയക്കണമെന്നും അതിന് രണ്ടോ മൂന്നോ മാസം സമയമെടുക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണാന്‍ കഴിയില്ലെന്ന് മനസ്സിലായതിനാലും റോഡില്‍ വെച്ച് വാഹനം പലതവണ കേടാകുകയും ചെയ്തതോടെ കടുത്ത നിരാശയിലായ ഉടമ വാഹനം കുഴിച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.
വാഹന ഉടമകളുടെ പ്രതീക്ഷയ്ക്കനുസരിച്ച് സര്‍വീസ് സെന്റുകള്‍ സേവനം നല്‍കുന്നതില്‍ പരാജയപ്പെടുന്നതിനാല്‍ നിരവധി ഇലക്ട്രിക് വാഹന ഉടമകള്‍ നിരാശ പ്രകടിപ്പിച്ച് മുമ്പും രംഗത്തെത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപഭോക്തൃ സേവനത്തിലും അറ്റകുറ്റപ്പണികളുടെ വിശ്വാസ്യതയിലും നിലനില്‍ക്കുന്ന വെല്ലുവിളികളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതാണ് ഈ സംഭവം.