ഹിന്ദിയിൽ ഇരുവരും പറയുന്നത് ഇങ്ങനെ. ”ഇന്ത്യ ചന്ദ്രനിൽ എത്തിക്കഴിഞ്ഞു. നമ്മൾ നമ്മുടെ സ്വന്തം വ്യവസ്ഥിതിയിൽ കുടുങ്ങി പരസ്പരം പോരടിക്കുന്നു. നമുക്ക് നമ്മുടെ ചക്രവാളങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ചന്ദ്രയാൻ -3 ന്റെ ലാൻഡിംഗ് എന്തൊരു കാഴ്ചയാണ്. ഇരുരാജ്യങ്ങളും പല കാര്യങ്ങളിലും സമാനമാണ്, എന്നാൽ ഇത്തരം നേട്ടങ്ങളുടെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ട്. ഒരേ ചർമവും നിറവുമൊക്കെയാണെങ്കിലും നമുക്കിടയിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഇന്ത്യയുമായി മത്സരിക്കുന്നതിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഇക്കാര്യത്തിലാണ് നാം ഇന്ത്യയുമായി മത്സരിക്കേണ്ടത്. ഇത് പുരോഗമനപരമായ മത്സരമാണ്”.
advertisement
വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്ന വീഡിയോയിൽ ജിയോ പാകിസ്ഥാൻ ടിവി (Geo Pakistan TV) എന്നാണ് കാണുന്നത്. പാക് മാധ്യമങ്ങൾ മാത്രമല്ല, പാകിസ്ഥാനിലെ മുൻ മന്ത്രി ഫവാദ് ചൗധരിയും ഇന്ത്യയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ചന്ദ്രയാന്റെ സോഫ്റ്റ് ലാൻഡിങ് മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണെന്നും ഇന്ത്യൻ ജനതയ്ക്കും ശാസ്ത്രജ്ഞർക്കും പ്രത്യേക അഭിനന്ദനങ്ങൾ നേരുന്നുവെന്നും ഫവാദ് കുറിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൂടാതെ ചന്ദ്രനിലേക്കുള്ള ലാൻഡിംഗ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് അദ്ദേഹം പാക് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. നേരത്തെ ചന്ദ്രയാൻ 3നെ പരിഹസിച്ച് അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ചന്ദ്രനെ കാണാന്‍ ഇത്രദൂരം പോകേണ്ടതില്ലെന്നായിരുന്നു ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ നടത്തിയ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 നെക്കുറിച്ചുള്ള ടെലിവിഷന്‍ അവതാരകയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്ന ഫവാദ് ചൗധരി. ഇമ്രാൻ ഖാന്റെ സർക്കാരിൽ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ഫവാദ് ഹുസൈൻ ചൗധരി.