ഒരു പ്രശ്നക്കാരിയായ അമ്മായിയമ്മ ഉണ്ടെങ്കിൽ എന്തുചെയ്യണം എന്നായിരുന്നു മറ്റൊരാളും ചോദ്യം. എന്നാൽ അതിനു വളരെ രസകരമായ ഒരു മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്. ഇതിനായി മിക്കവാറും ഒരു ദുരന്ത നിവാര കോഴ്സിന് പോകേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Also read-പെട്രോളടിക്കാൻ പാട്; ഭക്ഷണവിതരണത്തിന് കുതിരപ്പുറത്ത് സൊമാറ്റോ ജീവനക്കാരൻ
വിദേശത്ത് ജോലി കിട്ടി പ്രണയം ഉപേക്ഷിക്കേണ്ടി വരുന്ന ഒരു സാഹചര്യത്തിൽ എന്തുചെയ്യണമെന്നും മറ്റൊരാൾ അദ്ദേഹത്തോട് ചോദിച്ചു. നിങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രമിക്കേണ്ടതാണ് എന്നാണ് അദ്ദേഹം ഇതിന് മറുപടി പറഞ്ഞത്.
advertisement
" നിങ്ങളുടെ ജീവിതത്തിൽ യാദൃശ്ചികമായി പ്രണയവും നിങ്ങളുടെ കഴിവിനനുസരിച്ച് ജോലിയും ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. കഴിവിനനുസരിച്ച് തൊഴിലവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. അതിനാൽ ആ അവസരം നഷ്ടപ്പെടുത്തരുത്" എന്നും അദ്ദേഹം വ്യക്തമാക്കി.