പെട്രോളടിക്കാൻ പാട്; ഭക്ഷണവിതരണത്തിന് കുതിരപ്പുറത്ത് സൊമാറ്റോ ജീവനക്കാരൻ

Last Updated:

സൊമാറ്റോ യൂണിഫോമും ഭക്ഷണത്തിന്റെ ബാഗും ധരിച്ച് ഇയാൾ കുതിരപ്പുറത്ത് സവാരി ചെയ്യുന്നതാണ് വീഡിയോ

കൃത്യ സമയത്ത് ഉപഭോക്താവിന് ഭക്ഷണം എത്തിക്കാൻ ഒരു ഡെലിവറി ജീവനക്കാരൻ തെരഞ്ഞെടുത്ത വ്യത്യസ്തമായ മാർഗ്ഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഹൈദരാബാദിൽ പെട്രോളിന് ക്ഷാമം നേരിടുമെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെ കഴിഞ്ഞദിവസം വലിയ രീതിയിലുള്ള തിരക്കാണ് പെട്രോൾ പമ്പുകളിൽ അനുഭവപ്പെട്ടത്. ഇതിനെ തുടർന്ന് കൃത്യസമയത്ത് ഭക്ഷണം വിതരണം ചെയ്യാൻ തന്റെ ഭക്ഷണവിതരണ രീതി തന്നെ മാറ്റിയിരിക്കുകയാണ് ഒരു സൊമാറ്റോ ഡെലിവറി ജീവനക്കാരൻ.
സൊമാറ്റോ യൂണിഫോമും ഭക്ഷണത്തിന്റെ ബാഗും ധരിച്ച് ഇയാൾ കുതിരപ്പുറത്ത് സവാരി ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. 'അർബാസ് ദ ഗ്രേറ്റ്' എന്ന ഒരു ഉപഭോക്താവാണ് ഈ വീഡിയോ എക്സിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഹൈദരാബാദിൽ പെട്രോൾ പമ്പുകൾ അടച്ചതിനാൽ ഇംപീരിയൽ ഹോട്ടലിന് സമീപമുള്ള ചഞ്ചൽഗുഡയിൽ ഒരു സൊമാറ്റോ ഡെലിവറി ബോയ് കുതിരപ്പുറത്ത് ഭക്ഷണം വിതരണം ചെയ്യാൻ പോകുന്നു എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഇതിൽ കുറിച്ചിരിക്കുന്നത്. ഇത് നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയത്.
advertisement
advertisement
അതേസമയം ഹിറ്റ് ആൻഡ് റൺ കേസുകൾ സംബന്ധിച്ച പുതിയ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവർമാർ നടത്തിയ സമരത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ പെട്രോൾ പമ്പുകളിൽ ഇന്ധന വിതരണം പ്രതിസന്ധിയിലായിരുന്നു. ഹൈദരാബാദ്, ലഖ്‌നൗ, മുംബൈ തുടങ്ങിയ നഗരങ്ങളിലെ പെട്രോൾ പമ്പുകളിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. എന്നാൽ വീഡിയോയിലുള്ളത് യഥാർത്ഥ സൊമാറ്റോ ഡെലിവറി ബോയ് തന്നെയാണോ എന്നതും ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി മറ്റാരെങ്കിലും ചെയ്തതാണോ എന്ന കാര്യവും വ്യക്തമല്ല.
advertisement
കഴിഞ്ഞ വർഷം സമാന രീതിയിൽ ഒരു സ്വിഗ്ഗി ഡെലിവറി ജീവനക്കാരൻ കുതിരപ്പുറത്ത് ഭക്ഷണം വിതരണം ചെയ്യാൻ പോകുന്നു എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വലിയ രീതിയിൽ അന്ന് വൈറലാവുകയും ചെയ്തു. എന്നാൽ വീഡിയോയിൽ ഉള്ളത് സ്വിഗ്ഗി ജീവനക്കാരനല്ലെന്നും ഇയാൾ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ ഓറഞ്ച് യൂണിഫോം മറ്റൊരാളിൽ നിന്ന് വാങ്ങി ധരിച്ചതാണെന്നും പിന്നീട് കണ്ടെത്തി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പെട്രോളടിക്കാൻ പാട്; ഭക്ഷണവിതരണത്തിന് കുതിരപ്പുറത്ത് സൊമാറ്റോ ജീവനക്കാരൻ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement